2.0 ന് റിലീസ് ദിവസം തന്നെ വ്യാജന്‍, ഡൗണ്‍ലോഡ് ചെയ്തത് 2000ത്തില്‍ അധികം പേര്‍

0

സൂപ്പര്‍ താരം രജനികാന്ത് നായകനായ ബ്രഹ്മാണ്ഡ ചിത്രം യന്തിരന്‍ 2.0 റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കം ഇന്റര്‍നെറ്റില്‍. പുതിയ ചിത്രങ്ങളുടെ വ്യാജ പതിപ്പുകള്‍ പുറത്തുവിടുന്നതിലൂടെ കുപ്രസിദ്ധി നേടിയ തമിള്‍ റോക്കേഴ്‌സ് അപ്‌ലോഡ് ചെയ്ത ചിത്രം മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടായിരത്തോളം പേര്‍ ഡൗണ്‍ലോഡ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് വെബ്‌സൈറ്റില്‍ ചിത്രം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇതുവരെ പരാതി ലഭിക്കാത്തതിനാല്‍ സൈബര്‍സെല്‍ കേസെടുത്തിട്ടില്ല. അതേസമയം, ന്നാല്‍ ചിത്രം അനധികൃതമായി അപ്‌ലോഡ് ചെയ്യുന്ന വെബ്‌സൈറ്റുകള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് 2.0യുടെ അണിയറക്കാര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതായാണ് സൂചന.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here