ഇന്ത്യയുള്‍പ്പെടെ നാലു രാജ്യങ്ങള്‍ പിന്മാറി; സാര്‍ക്ക് സമ്മേളനത്തില്‍ അനിശ്ചിതത്വം

കാഠ്മണ്ഡു: പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ നടക്കേണ്ടിയിരുന്ന ഈ വര്‍ഷത്തെ സാര്‍ക്ക് സമ്മേളനത്തിന്റെ വേദി മാറ്റിയേക്കും. അതിനു സാധിച്ചില്ലെങ്കില്‍ സമ്മേളനം റദ്ദാക്കാന്‍ ആലോചന. ഇന്ത്യ ഉള്‍പ്പെടെ നാലു രാജ്യങ്ങള്‍ സമ്മേളനം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണിത്.

അഫ്ഗാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നിവയാണ് സമ്മേളനം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച മറ്റു രാജ്യങ്ങള്‍. നവംബറിലാണ് സമ്മേളനം നടക്കേണ്ടത്. വേദിമാറ്റണോ സമ്മേളനം ഉപേക്ഷിക്കണോയെന്ന കാര്യത്തിലുള്ള ഔദ്യോഗിക തീരുമാനം ശനിയാഴ്ച ഉണ്ടാകും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!