പീഡിപ്പിച്ചത് സി.പി.എം നേതാവ് ജയന്തന്‍ അടക്കം നാലുപേര്‍

തിരുവനന്തപുരം: സി.പി.എം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ ജയന്തന്‍ ഉള്‍പ്പെടെ നാലു പേരാണ് മാനഭംഗപ്പെടുത്തിയതെന്നു വെളിപ്പെടുത്തി തൃശൂരില്‍ കൂട്ടമാനഭംഗത്തിന് ഇരയായ യുവതി. ജയന്തന്റെ സഹോദരന്‍ ജിനീഷ്, ഷിബു, ബിനീഷ് എന്നിവരും മാനഭംഗപ്പെടുത്തിയതായി യുവതി വെളിപ്പെടുത്തി. ഭര്‍ത്താവ് മഹേഷ്, ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, നടി പാര്‍വതി എന്നിവര്‍ക്കൊപ്പമാണ് യുവതി പത്രസമ്മേളനം നടത്തിയത്. 2014 ല്‍ നടന്ന സംഭവത്തെക്കുറിച്ച് ഭാഗ്യലക്ഷ്മി ഫേസ്ബുക്കിലെഴുതിയ കുറിപ്പാണ് സംഭവം ചര്‍ച്ചയാക്കിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!