ഇനി രാപകല്‍ കച്ചവടം ചെയ്യാം, ജോലി സമയം 9 മണിക്കൂര്‍…

ഇനി രാപകല്‍ കച്ചവടം ചെയ്യാം, ജോലി സമയം 9 മണിക്കൂര്‍…

കൊച്ചി: ഇനി രാത്രിയിലും കടകള്‍ തുറക്കാം. ഉടമ ആഗ്രഹിക്കുന്നെങ്കില്‍ രാപകല്‍ പ്രവര്‍ത്തിക്കാന്‍ അനുമതി. കേരളത്തെ കൂടുതല്‍ വ്യവസായ സൗഹൃദമാക്കാന്‍ കേരള ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ്് നിയമം സര്‍ക്കാന്‍ അഴിച്ചു പണിതു.

ഇതുപ്രകാരം ഇനി സ്ത്രീകള്‍ക്ക് യാത്രാ സൗകര്യം ഒരുക്കിയാല്‍ രാത്രി ഏഴിനു ശേഷവും ജോലി ചെയ്യിക്കാം. ജോലി സമയം എട്ട് മണിക്കൂറില്‍ നിന്ന് ഒമ്പതാക്കി. പത്തു ജീവനക്കാരില്‍ കുറവുള്ള കച്ചവട സ്ഥാപനങ്ങള്‍ക്കു ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ രജിസ്‌ട്രേഷന്‍ വേണ്ട. ജീവനക്കാരുടെ അധിക സമയ ജോലിക്ക് ഇരട്ടി ശമ്പളം നല്‍കണം. പരമാവധി ജോലി സമയം ഒരു ദിവസത്തെ അവധിക്കൊപ്പം ആഴ്ചയില്‍ 125 മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!