ഔദ്യോഗിക വസതി മോടികൂട്ടല്‍: ജിജി തോംസണെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ വിജിലന്‍സ് അന്വേഷണം. ചീഫ് സെക്രട്ടറിയായിരിക്കെ കോടികള്‍ ചെലവഴിച്ച് ഔദ്യോഗിക വസതി മോടിപിടിപ്പിച്ചെന്ന പരാതിയിലാണ് അന്വേഷണം. ചീഫ് സെക്രട്ടറിമാര്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ഏതാണ്ടു പുര്‍ത്തിയായിരിക്കേ തലസ്ഥാനത്തുതന്നെ മറ്റൊരു വീട് ഒന്നരക്കോടി രൂപയോളം ചെലവഴിച്ചു മോടി കൂട്ടിയെന്നാണ് ജിജി തോംസണെതിരായ പരാതി. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!