ശ്രദ്ധിക്കുക… നെഞ്ചുവേദനയ്ക്ക് അസിഡിറ്റിയെ കുറ്റം പറഞ്ഞിരിക്കരുത്, നഷ്ടമാക്കുന്നത് ഹൃദയാഘാതം തടയാനുള്ള സുവര്‍ണ്ണസമയവാണ്.

പലകാരണങ്ങളാല്‍ നെഞ്ചുവേദനയും നെഞ്ചെരിച്ചിലുമൊക്കെ ഉണ്ടാകാം. ഒറ്റമൂലിക്കഴിച്ചും അസിഡിറ്റിക്കുള്ള മരുന്നുകഴിച്ചുമൊക്കെ രക്ഷപെടാറാണ് മിക്കവരുടെയൂം പതിവ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഉണ്ടാകുന്ന നെഞ്ചുവേദനയാണ് അനുഭവപ്പെടുന്നതെങ്കില്‍ ആദ്യത്തെ മൂന്നു മണിക്കൂര്‍ ചികിത്സയ്ക്കുള്ള സുവര്‍ണ സമയമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഇതിനുള്ളില്‍ ആശുപത്രിയിലെത്തിയാല്‍ ഒട്ടു മിക്ക ഹൃദ്രോഗികളുടെയും ജീവന്‍ രക്ഷിക്കാനാകും. എന്നാല്‍ പലരും അസിഡിറ്റി എന്നു പറഞ്ഞ് വീട്ടില്‍ മരുന്നുകള്‍ പരീക്ഷിച്ചു സമയം കളയുമെന്നും കാര്യം ഗുരുതരമാകുമ്പോഴായിരിക്കും ആശുപത്രിയിലെത്തുകയെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. മുംബൈ ഒരാശുപത്രി നടത്തിയ പഠനത്തിലാണ് ഇൗ പ്രവണത വര്‍ദ്ധിക്കുന്നുവെന്ന് കണ്ടെത്തിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!