ബീഫ് വേണോ വേണ്ടെ…നിരോധന ചര്‍ച്ച കേരളത്തില്‍ ചൂട് പിടിക്കുന്നു

cow 1തൃശുര്‍: ഗോവധ നിരോധന ചര്‍ച്ചകള്‍ കേരളത്തില്‍ ചൂടുപിടിക്കുന്നു. കേരള വര്‍മ കോളജില്‍ എസ്.എഫ്.ഐക്കാര്‍ നടത്തിയ ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് വിവാദ ഫേസ് ബുക്ക് പോസ്റ്റ് നടത്തി അധ്യാപികയെ അനുകൂലിച്ച് ഇടത് അനുകൂലികളും എതിര്‍ത്ത് സംഘപരിവാര്‍ അനുകൂലികളും രംഗത്തെത്തി. കേരളത്തില്‍ ഗോവധം നിരോധിക്കാനുള്ള കേന്ദ്ര കൃഷിസഹമന്ത്രി സഞ്ജീവ് കുമാര്‍ ബല്യാണിന്റെ വെല്ലുവളിയോട് കോണ്‍ഗ്രസ ഇതുവരെയും പ്രതികരിച്ചില്ല.

കേരള വര്‍മ കോളജില്‍ ഒക്‌ടോബര്‍ ഒന്നിന് എസ്.എഫ്.ഐ ബീഫ് ഫെസ്റ്റ് നടത്തിയിരുന്നു. ഇതിനെ എതിര്‍ത്ത എ.ബി.വി.പിക്കാതെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നിലത്തിട്ട് മര്‍ദ്ദി്ക്കുകയും അക്രമം വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കലാലയങ്ങള്‍ ക്ഷേത്രങ്ങളാണെന്ന അഭിപ്രായത്തോട് വിയോജിച്ച് അധ്യാപിക ദീപ നിശാന്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. വിവാദം ഉണ്ടായതിനെ തുടന്ന് പോസ്റ്റ് പിന്‍വലിച്ചെങ്കിലും കോളജില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ അധ്യാകപരില്‍ ഭൂരിപക്ഷവും ഇതിനെ എതിര്‍ത്തു. അധ്യാപികക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന നിലപാടിലാണ് അധികൃതര്‍. പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ടിന്റെ് അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സീകരിക്കുമെന്ന് ദേവസ്വം അധികൃതരും വ്യക്തമാക്കി.

അധ്യാപികയ്‌ക്കെതിരെ നടപടി സ്വീകരിക്കാനുള്ള നിലാപടിനെ എതിര്‍ത്താണ് സോഷ്യല്‍ മീഡിയയും ഇടതു അനുകൂലികളും രംഗത്തെത്തിയിട്ടുള്ളത്. ഇതിനെ പ്രതിരോധിച്ച് സംഘപരിവാര്‍ അനുകൂലികളും സജീവമാണ്. പ്രതിഷേധ കൂട്ടായ്മകളും മാര്‍ച്ചുകളും സംഘടിപ്പിക്കുമെന്ന് ഇരുകൂട്ടരും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് അധ്യാപിക ദീപ നിശാന്ത് പ്രതികരിച്ചു.

കേരളത്തിലെ ബീഫ് ചര്‍ച്ചകള്‍ ദേശീയ തലത്തിലും കൊഴുക്കുകയാണ്. കേന്ദ്ര കൃഷി സഹമന്ത്രിയുടെ വെല്ലുവിളിയോട് കോണ്‍ഗ്രസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഗോവധ നിരോധനത്തിനുവേണ്ട നിയമനടപടികള്‍ ആരംഭിച്ചത് കോണ്‍ഗ്രസാണെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗിന്റെ പ്രസ്തവനയോടായിരുന്നു കേരളത്തില്‍ ബീഫ് നിരോധിക്കാനുള്ള വെല്ലുവിളി. ഗോവധം നിരോധിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പിമാര്‍ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!