കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികള്‍ വാവയ്ക്ക് വീടുവയ്ക്കാന്‍ സ്വരൂപിച്ച പണം സലീമിന്റെ വീട്ടിലെ ചോര്‍ച്ച അടച്ചു

vava charityതിരുവനന്തപുരം: വാവാ സുരേഷിന് വീടു നിര്‍മ്മിക്കാന്‍ കേന്ദ്രീയവിദ്യാലയത്തിലെ കുട്ടികളും അധ്യാപകരും പിരിച്ച ഒരു ലക്ഷം രൂപ ഓട്ടോറിക്ഷാ തൊഴിലാളി സലീമിന്റെ വീട്ടിലെ ചോര്‍ച്ച അടച്ചു. പെരുന്നാള്‍ ദിനത്തില്‍ വീടിന്റെ അറ്റകൂറ്റ പണി പൂര്‍ത്തിയായതോടെ, ചെറിയ വീട്ടില്‍ താമസിക്കുന്ന 14 അംഗ കുടുംബം സന്തോഷത്തിലാണ്.

വീടു നിര്‍മ്മിച്ചു നല്‍കിയതിനെ കുറിച്ചുള്ള വാവാ സുരേഷിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഇത് എന്റെ സുഹൃത്ത് സലീം ഏട്ടൻ !!!
കഴിഞ്ഞ 30 വർഷമായി എന്റെ വീടിനു അടുത്ത് താമസിക്കുന്ന ഇദ്ദേഹത്തിന്റെ ഈ കുഞ്ഞു വീട്ടിൽ സ്വന്തക്കാർ എല്ലാവരും കൂടി പതിനാല് അംഗങ്ങൾ ആണ് താമസിക്കുന്നത്. ഓട്ടോറിക്ഷ ഓടിച്ചും കൂലി പണി ചെയ്തും കുടുംബം നോക്കുന്ന ഇദ്ദേഹത്തിന്റെ വീട് ചോർന്ന് ഒലിക്കാൻ തുടങ്ങിയിട്ട് വർഷം അഞ്ച് കഴിഞ്ഞു. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം എന്നോട് ഇക്കാര്യങ്ങൾ പറഞ്ഞത്. അതും ഒരു തമാശ രീതിയിൽ “”പേരും പ്രശസ്തിയുമൊക്കെ ആയപ്പോൾ വാവയ്ക്ക് വീടുവച്ചു തരാമെന്ന് പറഞ്ഞ് ആളുകൾ വിളിക്കുന്നെങ്കിലും ഉണ്ടല്ലോ ഞങ്ങളെ പോലെ ഉള്ളവരുടെ കാര്യമാണ് കഷ്ടത്തിലെന്നും”. തുടർന്ന് ഞാനദ്ദേഹത്തിന്റെ വീട് സന്ദർശിക്കുകയും അത് പുതുക്കി പണിയുവാനായി 1.10 ലക്ഷം രൂപ ചിലവാക്കുകയും ചെയ്തു. എനിക്ക് വീടുവയ്ക്കായി ആക്കുളം കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികളും ,രക്ഷിതാക്കളും, പ്രിൻസിപ്പാളും ,അദ്ധ്യാപകരും ചേർന്ന് പിരിച്ചു നൽകിയ ഒരു ലക്ഷം രൂപയാണ് ഇദ്ദേഹത്തിന്റെ വീടുപണിയ്ക്കായി നൽകിയത്. ഈ പെരുനാൾ ദിനത്തിൽ അദ്ദേഹത്തിന് ഇങ്ങനെ സമ്മാനം കൊടുക്കാൻ കഴിഞ്ഞതിൽ ഞാൻ വളരെ സന്തുഷ്ടനാണ്. എല്ലാ വിധ പിന്തുണകളും തന്ന് എന്നോടൊപ്പം നിന്ന ആക്കുളം കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികൾക്കും ,രക്ഷിതാക്കൾക്കും, പ്രിൻസിപ്പാളിനും, അദ്ധ്യായപകർക്കും, പിന്നെ എന്നെ പിന്തുണയ്ക്കുന്ന എല്ലാവർക്കും ഞാൻ എന്റെ നന്ദി അറിയിക്കുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!