78-ാമത്തെ രാജവെമ്പാല പെണ്ണാണ്; 10 വയസുകാരിക്ക് നീളം 17 അടി, ആളുഗ്രന്‍…

vava-kc-1vava-kc-3ചിറ്റാര്‍: അംഗന്‍വാടിയില്‍ കണ്ടത് രാജവെമ്പാലയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചത് വൈകുന്നേരം ആറു മണിയോടെ. എറണാകുളത്ത് കോലഞ്ചേരിയില്‍ സെന്റ് പീറ്റേഴ്‌സ് കോളജില്‍ ബോധവല്‍ക്കരണ ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ഫോണ്‍ സന്ദേശം ലഭിച്ച വാവാ സുരേഷ് 78മാത്തെ രാvava-kc-4ജവെമ്പാലയെ പിടികൂടാന്‍ അവിടേക്ക് തിരിച്ചു.

ഇന്നലെ രാത്രി 8.30 ഓടെ പത്തനംതിട്ട ജില്ലയിലെ ചിറ്റാറിലെത്തിയ സുരേഷിനെയും പ്രതീക്ഷിച്ച് ഒരു നാടു മുഴുവനുമുണ്ടായിരുന്നു. ഒരു കൂട്ടം പാറകള്‍ക്കിയില്‍ നിന്ന് വലിയ പരുക്കുളില്ലാതെ 10 വയസുകാരി രാജവെമ്പാലയെ വാവ സുരേഷ് പുറത്തടുത്തി. ആദ്യമൊന്ന് കുതറിയെങ്കിലും 78-ാമത്തെ രാജവെമ്പാലയും വാവയ്ക്കു മുന്നിലെ കീഴടങ്ങി. ഒമ്പതു കിലോ ഭാരമുണ്ട്.

രാജവെമ്പാലയെ സ്വതന്ത്രയാക്കാന്‍ റാന്നി ഡിവിഷനിലെ വനം ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചത് 70 കിലോമീറ്റര്‍ കാട്ടിനുള്ളിലാണ്. രാത്രി വൈകിയതിനാല്‍ പഞ്ചാരമണലിലെത്തുക ദുഷ്‌കരം. മൂഴിയാര്‍ ഐ.ബിയില്‍ രാജവെമ്പാലയയെ സുരക്ഷിതയായി എത്തിച്ച് വിശ്രമം. രാവിലെ 11 മണിയോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പം  ഗവി റൂട്ടില്‍ പഞ്ചാരമണല്‍ എന്ന സ്ഥലത്ത് തുറന്നു വിട്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!