ശബരിമലയിലെ സ്ത്രീ പ്രവേശനം: തൃപ്തി ദേശായി കേരളത്തിലേക്ക്

ശബരിമലയിലെ സ്ത്രീ പ്രവേശനം: തൃപ്തി ദേശായി കേരളത്തിലേക്ക്

trupti desaiമുംബൈ: മഹാരാഷ്ട്രയിലെ ശനി ശിംഗനാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ തൃപ്തി ദേശായി ശബരിമലയിലേക്ക്. വിലക്ക് ലംഘിച്ച് ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി പ്രഖ്യാപിച്ചു.

ആര്‍ത്തവത്തിന് അശുദ്ധി കല്‍പ്പിച്ച് സ്ത്രീകളെ മാറ്റിനിര്‍ത്തുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടിനെതിരെ സ്ത്രീകളെയും സ്ത്രീ സംഘടനകളെയും സംഘടിപ്പിച്ച് മല കയറാനാണ് തൃപ്തിയുടെ തീരുമാനം. ഇതിനു മുന്നോടിയായി ദേവസ്വം ബോര്‍ഡ് അധികൃതരുമായി മേയില്‍ ചര്‍ച്ച നടത്തുമെന്ന് അവര്‍ വ്യക്തമാക്കി.

രണ്ടാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടി ആരംഭിക്കുമെന്ന് തൃപ്തി മുന്നറിയിപ്പ് നല്‍കി. ഹാജി അലി ദര്‍ഗയില്‍ പ്രവേശിചച്ചശേഷമാകും ശബരിമല പ്രശ്‌നവുമായി മുന്നോട്ടു പോവുകയയെന്നും അവര്‍ വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!