എണീറ്റുനിന്ന് പാട്ടുപാടിയില്ല; ഗര്‍ഭിണിയായ പാക്ഗായികയെ വെടിവച്ചുകൊന്നു

0

ഇസ്ലാമാബാദ്: വേദിയില്‍ ഇരുന്ന് പാട്ടുപാടിയ ഗര്‍ഭിണിയായ ഗായികയെ വെടിവച്ചുകൊന്നു. രണ്ടുയുവാക്കള്‍ സ്‌റ്റേജിനുമുന്നിലെത്തി എണീറ്റുനിന്ന് പാടാന്‍ ആവശ്യപ്പെട്ടൃ. തുടര്‍ന്ന് എണീറ്റുനിന്ന് പാടിയ ഗായികയെ നിമിഷങ്ങള്‍ക്കം വെടിവയ്ക്കുകയായിരുന്നു. പാക്കിസ്ഥാനിലെ തെക്കന്‍ സിന്ധ് പ്രവിശ്യയിലെ കാന്‍ഗ ഗ്രാമത്തിലാണ് സംഭവം. സമീന സമൂന്‍ എന്ന യുവഗായികയാണ് കൊല്ലപ്പെട്ടത്. അക്രമം നടത്തിയ താരിഖ് ജോയ് എന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ആശുപത്രിയിലെത്തിച്ചെങ്കിലും സമീനയുടെ ജീവന്‍ രക്ഷിക്കാനായില്ല. സമീറ വെടിയേറ്റുവീഴുന്ന ദൃശ്യങ്ങള്‍ ഒരു പാക്‌ടെലിവിഷന്‍ പുറത്തുവിട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here