ഫെയ്‌സ്ബുക്കിലെ പുരുഷ ‘കാമുകി’യെ പോലീസുകാരന്‍ തട്ടിക്കൊണ്ടുപോയി വെടിവച്ചു കൊന്നു

0

ചെന്നൈ: ഫെയ്‌സ്ബുക്കില്‍ സ്ത്രീയുടെ പേരില്‍ അക്കൗണ്ടു തുറന്ന് പോലീസുകാരനെ പ്രണയിച്ച് വഞ്ചിച്ചു. വിരുതു നഗറില്‍ ഇരുപത്തി രണ്ടുകാരനെ പോലീസുകാരന്‍ വെടിവച്ചു കൊന്നു.
അയ്യനാര്‍ എന്ന അധ്യാപക വിദ്യാര്‍ത്ഥിയാണ് ചെന്നൈയില്‍ നിന്നുള്ള പോലീസുകാരന്‍ കണ്ണന്‍ കുമാറിനെ സ്ത്രീയായി നടിച്ച് വഞ്ചിച്ചത്. പൊങ്കല്‍ അവധിക്കിടെ, കാമുകിയെ കാണാന്‍ ശ്രമിച്ചപ്പോള്‍ അയ്യനാര്‍ വിസമ്മതിച്ചു. സംശയം ജനിച്ച കണ്ണന്‍ നടത്തിയ അന്വേഷണത്തില്‍ ചതി തിരിച്ചറിഞ്ഞു. തുടര്‍ന്ന് അയ്യനാരെ കണ്ണനും സുഹൃത്തുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി. പിന്നീട് വെടിവച്ചു കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രണ്ടു സുഹൃത്തുക്കളെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും എന്നോര്‍ സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ കണ്ണന്‍ ഒളിവിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here