ആംബുലന്‍സ് കിട്ടിയില്ല; അച്ഛന്റെ മൃതദേഹം കൈവണ്ടിയില്‍ വലിച്ചുകൊണ്ട് മകന്‍ മടങ്ങി

sooraj-with-fathers-bodyആംബുലന്‍സ് കിട്ടിയില്ല, അച്ഛന്റെ മൃതദേഹം കൈവണ്ടിയില്‍ വലിച്ചുകൊണ്ടുപോകുന്ന സൂരജ് എന്ന ചെറുപ്പക്കാരന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വയറാലാകുന്നു. ഭാര്യയുടെ മൃതദേഹം ചുമന്നുനീങ്ങുന്ന ദാന മാജിയുടെ ദയനീയചിത്രം മനസില്‍ നിന്ന് മാറും മുമ്പാണ് സമാനമായ മറ്റൊരു ചിത്രം കൂടി ചര്‍ച്ചയാകുന്നത്.

ഉത്തര്‍പ്രദേശിലെ പിലീഭിത്തില്‍, സൂരജിന്റെ അച്ഛന്‍ തുളസിറാമിനെ വെള്ളിയാഴ്ച രാവിലെ എട്ടിനാണ് ജില്ല ആശുപത്രിയില്‍ എത്തിക്കുന്നത്. ഒന്നര മണിക്കൂറിനുശേഷമാണ് ഡോക്ടര്‍ പരിശോധിക്കാന്‍ തയാറായതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ആംബുലന്‍സ് ആവശ്യപ്പെട്ടപ്പോള്‍ ഒഴിവില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. ഒടുവില്‍ ഒരു കൈവണ്ടി സംഘടിപ്പിച്ച് അച്ഛന്റെ മൃതദേഹം വലിച്ച് ഗ്രാമത്തിലേക്ക് പോവുകയായിരുന്നു സൂരജ്. എന്നാല്‍, ആരും വാഹനം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ നിലപാട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!