കാമുകന്‍ വിവാഹം കഴിക്കണമെങ്കല്‍ 1.85 ലക്ഷം നല്‍കണം, കിഡ്‌നി വില്‍ക്കാന്‍ യുവതി ഡല്‍ഹിയില്‍

കാമുകന്‍ വിവാഹം കഴിക്കണമെങ്കല്‍ 1.85 ലക്ഷം നല്‍കണം, കിഡ്‌നി വില്‍ക്കാന്‍ യുവതി ഡല്‍ഹിയില്‍

ഡല്‍ഹി: വിവാഹമോചനത്തിനു ശേഷം പ്രണയിച്ച അയല്‍വാസിയെ വിവാഹം ചെയ്യാന്‍ കിഡ്‌നി വില്‍ക്കാനൊരുങ്ങിയ യുവതി. സ്ത്രീധന തുക കണ്ടെത്താന്‍ കിഡ്‌നി വില്‍ക്കാനുള്ള നീക്കം പുറത്തായത് ആശുപത്രി അധികൃതരോട് യുവതി കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍.
അയല്‍വാസിയായ യുവാവുമായുള്ള പ്രണയം വീട്ടുകാര്‍ അംഗീകരിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് വീടു വീട്ട് യുവതി കാമുകന്‍ ജോലി ചെയ്തിരുന്ന ഉത്തന്‍ പ്രദേശിലെ മൊറാദാബാദിലേക്ക് വണ്ടി കയറി. അവിടെ എത്തിയതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. 1.85 ലക്ഷം രൂപ കിട്ടിയാലേ വിവാഹം നടക്കൂവെന്നായിരുന്നു കാമുകന്റെ നിലപാട്. തുടര്‍ന്നാണത്രേ കിസ്‌നി വില്‍ക്കാന്‍ തീരുമാനിച്ച് ഡല്‍ഹിയിലെത്തിയതെന്ന് യുവതി ആശുപത്രി അധികൃതരോടു പറഞ്ഞു.
ആശുപത്രി അധികൃതര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ വനിതാ ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്താകരും പോലീസും ചേര്‍ന്ന് യുവതിയെ നീക്കത്തില്‍ നിന്ന് പിന്തിരിപ്പിച്ചു. എന്നാല്‍, വനിതാ കമ്മിഷനു പരാതി നല്‍കാന്‍ യുവതി തയാറായില്ല. ബീഹാറിലെ സ്വദേശത്തേക്കു മടങ്ങിയ യുവതിയെ കൊണ്ടു പരാതി നല്‍കിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!