കോട്ടവിളിയിലെ കല്യാണം മുടക്കികള്‍ക്ക് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാകാന്‍ അവസരം

പാറശാല: കോട്ടവിളയിലെ യുവാക്കള്‍ വലിയ പ്രശ്‌നത്തിലാണ്. പ്രശ്‌നം വിവാഹം മുടക്കികളാണ്. അടുത്തിടെയായി നിരവധി കല്ല്യാണങ്ങളാണ് ഈ നാട്ടില്‍ മുടങ്ങുന്നതത്രേ. സഹികെട്ടപ്പോള്‍ യുവാക്കള്‍ ഇവിടെ ഒരു ഫഌക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കയാണ്.
വിവാഹം മുടക്കികളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് വിവാഹം മുടങ്ങിയവരുടെ മുന്നറിയിപ്പ്. കോട്ടവിള ദേശത്ത് വിവാഹാലോചനയുമായി വരുന്നവരുടെ ശ്രദ്ധയ്‌ക്കെന്ന രീതിയില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡില്‍ ഇതൊരു തുടക്കം മാത്രമാണെന്നും മുടക്കുന്നവരുടെ ചിത്രങ്ങള്‍ കാര്‍ട്ടൂര്‍ കഥകപാത്രങ്ങളായി വച്ച് ഫഌക്‌സ് സ്ഥാപിക്കുമെന്നുമാണ് മുന്നറിയിപ്പ്.

 

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!