അനിശ്ചിതത്വം മുതല്‍ ട്രംപ് വരെ ചതിച്ചു, വിവാഹ കമ്പോളത്തില്‍ ഐ.ടിക്കാര്‍ക്ക് ഇടിവ്

‘സോഫ്റ്റ് വെയര്‍ എഞ്ചിയര്‍മാര്‍ ദയവായി പ്രതികരിക്കരുത്…’ മാട്രിമോണിയല്‍ പരസ്യങ്ങള്‍ക്കൊപ്പം താല്‍പര്യമുള്ള മേഖലകള്‍ക്കെപ്പം ഇല്ലാത്തവയും ഉള്‍പ്പെടുത്ത രീതി വര്‍ദ്ധിച്ചു വരുകയാണ്. 2017 ഐ.ടി. പ്രൊഫഷണലുകള്‍ക്ക് അത്ര നല്ലതല്ലെന്നാണ് വിവാഹ കമ്പോളത്തില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഐ.ടി. മേഖലയിലെ അനിശ്ചിതത്വവും പിരിച്ചുവിടലുകളും അമേരിക്കന്‍ പ്രസിഡന്റ് ട്രപിന്റെ നിലപാടുകളും എല്ലാം ഐ.ടിക്കാര്‍ക്ക് തലവേദനയായിട്ടുണ്ടെന്നതിന്റെ സൂചനകളാണ് പ്രമുഖ മാട്രിമോണിയല്‍ പോര്‍ട്ടല്‍ തലവന്മാരും പ്രാദേശിക ഏജന്‍സികളും നല്‍കുന്നത്. ഐ.ടി. പ്രൊഫഷണലുകളായ വരന്മാരെ കണ്ടെത്തുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ 2017ല്‍ വലികയ കുറവുണ്ടായിട്ടുണ്ടെന്ന് ശാദി.കോം സി.ഇ.ഒ ഗൗരവ് രക്ഷിത് ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലുള്ള പങ്കാളികളെ കണ്ടെത്തുന്നവരില്‍ വലിയ കുറവ് നവംബറിനുശേഷമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഏഴു ശതമാനത്തോളം യുവതികളാണ് അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ നിന്ന് പങ്കാളികളെ തെരയുന്നത്. ഇത്തരത്തിലുള്ള അന്വേഷണങ്ങളില്‍ രണ്ടു ശതമാനത്തിന്റെ കുറവ് അടുത്തിടെ ഉണ്ടായതായി ജീവന്‍ാശാതി.കോം സീനിയര്‍ വൈസ് പ്രസിഡന്റ് റോഹന്‍ മാതുറും വ്യക്തമാക്കി.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!