ശരീരം പുറത്തുകാട്ടിയാല്‍ തുളച്ച് മാംസം എടുക്കും; മൊസൂളിലെ സ്ത്രീകള്‍ക്ക് ‘ക്ലിപ്പര്‍’ പേടിസ്വപ്‌നം

ശരീരം പുറത്തുകാട്ടിയാല്‍ തുളച്ച് മാംസം എടുക്കും; മൊസൂളിലെ സ്ത്രീകള്‍ക്ക് ‘ക്ലിപ്പര്‍’ പേടിസ്വപ്‌നം

ladys isisമൊസൂളിലെ സ്ത്രീകള്‍ അതിനെ ക്ലിപ്പര്‍ എന്നും ബീറ്റെര്‍ എന്നും ഭയത്തോടെ വിളിക്കുന്നു. ലോഹംകൊണ്ട് നിര്‍മ്മിച്ച മനുഷ്യന്റെ താടി ഭാഗത്തോട് സാദൃശ്യമുള്ള പല്ലുകളുള്ള ഉപകരണമാണിതെന്നാണ് ദൃക്‌സാക്ഷികള്‍ വിശദീകരിക്കുന്നത്.

ശരീരാകാരം പുറത്തറിയാത്ത രീതിയില്‍ മുഖവും കൈയും അടക്കം പുര്‍ണ്ണമായും മറയ്ക്കാതെ പുറത്തിറങ്ങുന്ന സ്ത്രീകളെ ശിക്ഷിക്കാന്‍ ഇസ്ലാമിക് സ്‌റ്റേറ്റ് നിര്‍മ്മിച്ചിരിക്കുന്ന പുതിയ ആയുധമാണ് ക്ലിപ്പറത്രേ. ശരീരത്തിലേക്ക് തുളച്ചകയറ്റി, മാംസം പറിച്ചെടുക്കുന്ന ശിക്ഷാ രീതി പ്രസവവേദനയ്ക്കുമപ്പുറമാണെന്ന് സ്ത്രീകള്‍.

മൊസൂളില്‍ നിന്ന് അടുത്തിടെ രക്ഷപെട്ട 22 കാരി, സ്വന്തം മേല്‍വിലാസം പുറത്തുവിടാന്‍ ആഗ്രഹിക്കാത്ത ഫാത്തിമ ഒരു രാജ്യാന്തര മാധ്യമത്തോട് തന്റെ സഹോദരിക്ക് അനുഭവിക്കേണ്ടിവന്ന ഈ ശിക്ഷയെക്കുറിച്ച് വിവരിച്ചു. കൈയിന്‍ ഗ്ലൗസ് ഉപയോഗിക്കാന്‍ മറന്നതിന്റെ പേരില്‍ പിടിക്കപ്പെട്ട ഇവരുടെ ശരീരത്തില്‍ ഇപ്പോഴും മുറിവുകളും ചതവുകളും അവശേഷിക്കുന്നത്രേ.

മുഖം മുഴുവന്‍ മറച്ചും ശരീരാകാരം പുറത്തു കാണാത്തവിധം അയഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചും പറത്തിറങ്ങണമെന്നാണ് ഐഎസ് നിര്‍ദേശം. ഇതുലംഘിക്കുന്നവരെ പ്രത്യേക കേന്ദ്രങ്ങളിലെത്താണത്രേ ശിക്ഷിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!