സ്ത്രീധനതതില്‍ കുടിശ്ശിക വരുത്തി, ഭാര്യയുടെ കിഡ്‌നി ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മോഷ്ടിച്ചു വിറ്റു

സ്ത്രീധനതതില്‍ കുടിശ്ശിക വരുത്തി, ഭാര്യയുടെ കിഡ്‌നി ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മോഷ്ടിച്ചു വിറ്റു

കൊല്‍ക്കത്ത: കിട്ടാനുണ്ടായിരുന്ന സ്ത്രീധന തുകയ്ക്കു പകരമായി ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ഭാര്യയുടെ കിഡ്‌നി വിറ്റു. വയറു വേദനയെ തുടര്‍ന്ന് രണ്ടു വര്‍ഷം മുമ്പാണ് യുവതിയെ ഭര്‍ത്താവ് കൊല്‍ക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അപ്പന്റീസ് ശസ്ത്രക്രിയക്കു വിധേയയാകണമെന്നാണ് റിത്ത സര്‍ക്കാരിനെ ഭര്‍ത്താവും ബന്ധുക്കളും ധരിപ്പിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞശേഷവും വയറുവേദന മാറിയില്ല. ഡോക്ടറെ കാണണമെന്ന ആവശ്യം ഭര്‍ത്താവ് ബിശ്വജിത്ത് സര്‍ക്കാര്‍ ആവര്‍ത്തിച്ച് നിരാകരിക്കുകയും ചെയ്തു.
സ്വന്തം ബന്ധുക്കള്‍ക്കൊപ്പം നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളജില്‍ പരിശോധനക്കു വിധേയമായപ്പോഴാണ് ഒരു കിഡ്‌നി നഷ്ടപ്പെട്ടകാര്യം വ്യക്തമായത്. തുടര്‍ന്നാണ് ഭര്‍ത്താവിനെയും ബന്ധുക്കളെയും പ്രതി ചേര്‍ത്ത് യുവതി പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!