12 ലക്ഷം മാത്രം ലാഭമുള്ള കമ്പനിയുടെ ഉടമ എങ്ങനെ കോടികള്‍ നാട്ടിലേക്ക് അയക്കും ? ഇത് ‘ ഉതുപ്പ് തന്ത്രമോ ?’

kuwait-audit-report-2അഴിമതിയും അനധികൃത സ്വത്തു സമ്പാദനവും മലയാളിയുടെ സജീവ ചര്‍ച്ചയിലേക്ക് മടങ്ങിവന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. വന്‍കിടക്കാര്‍ക്ക് സ്തുതി പാടുന്ന രാഷ്ട്രീയക്കാര്‍ അഴിമതിപ്പണം വാങ്ങാനും ഒളിപ്പിക്കാനുമുള്ള കേന്ദ്രമായി കണ്ടിരിക്കുന്നത് വിദേശ രാജ്യങ്ങളാണെന്നതിന്റെ തെളിവുകളും പുറത്തു വരുന്നു. രാഷ്ട്രീയക്കാരുടെ മാത്രമല്ല, വിവാദ ഇടപാടുകളില്‍ ഇടം പിടിക്കുന്ന വ്യവസായികളും ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്നത് വന്‍ തട്ടിപ്പുകളാണ്. ഇതിന്റെ ഇരകളായി തീരുന്നത് തൊഴില്‍ തേടി ഇവിടെ എത്തുന്ന സാധാരണക്കാരും.

കുവൈറ്റ് കേന്ദ്രീകരിച്ച് വലിയ ബിസിനസ് ശൃംഖലയുള്ള ഒരു കമ്പനിയുടെ കഴിഞ്ഞ വര്‍ഷങ്ങളിലെ ലാഭക്കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന ചില വസ്തുതകളാണ് വെളിവായത്. വിജിലന്‍സ് റെയ്ഡിലൂടെ പ്രതികൂട്ടിലേക്കു നീങ്ങുന്ന മുന്‍മന്ത്രി കെ. ബാബുവുമായി വളരെ അടുപ്പം പുലര്‍ത്തിയിരുന്ന ഈ വിവാദ വ്യവസായിയുടെ കുവൈറ്റ് കമ്പനിയുടെ ഔദ്യോഗിക ലാഭകണക്കും ഉടമ ഇന്ത്യയിലേക്ക് അയച്ച തുകയും തമ്മിലുള്ള വ്യത്യാസമാകട്ടെ ഉയര്‍ത്തുന്നത് നിരവധി ചോദ്യങ്ങളും.

10,000 ത്തോളം തൊഴിലാളികള്‍ നിലവിലുണ്ടെന്ന് അവകാശപ്പെടുന്ന ഈ കമ്പനിയുടെ 2010ലെ കുവൈറ്റിലെ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം ലാഭം 5718 കെഡി. അതായത് 12 ലക്ഷത്തോളം ഇന്ത്യന്‍ രൂപ. എന്നാല്‍, ഈ കാലയളവില്‍, ഇതേlabour-camp-slug-4 കമ്പനി ഉടമയുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിലൂടെ ഇന്ത്യയിലേക്ക് ഒഴുകിയത് കോടികളാണ്. അങ്ങനെയെങ്കില്‍ നികുതി ഇളവ് അടക്കം പ്രയോജനപ്പെടുത്തി, ഇവര്‍ ഇന്ത്യയിലെത്തിച്ച പണം എങ്ങനെ ശേഖരിച്ചതാണ് ? അതിന്റെ ഉറവിടം എന്താണ് ?

തൊഴിലാളികളെ പീഡിപ്പിച്ചും അവര്‍ക്ക് അര്‍ഹമായത് നല്‍കാതെയും ഇത്തരം കമ്പനികള്‍ നടത്തുന്ന കൊള്ളയെക്കുറിച്ച് ഈ പരമ്പരയില്‍ വിവരിക്കപ്പെട്ടതാണ്. അതിലൂടെ സമാഹരിക്കാന്‍ സാധിക്കുന്നതിനെക്കാള്‍ ഒക്കെ വലിയ തുകയാണ് ഈ അക്കൗണ്ടുകളിലൂടെ നാട്ടിലേക്ക് ഒഴുകുന്നുവെന്നത് ഗൗരവകരമാണ്.

റൗണ്ടപ്‌കേരള രേഖകള്‍ പരിശോധിച്ച കമ്പനിയുടെ ഉടമയ്‌ക്കെതിരെ അടുത്തിടെ ഇത്തരം നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇന്റര്‍പോള്‍ തേടുന്ന, ഗള്‍ഫില്‍ നേരിട്ട് സ്ഥാപനങ്ങളൊന്നും നടത്താത്ത ഉതുപ്പ് വര്‍ഗീസിനെ പോലുള്ളവരുടെ തട്ടിപ്പുകളുമായി ഇവര്‍ക്കുള്ള ബന്ധമാണ് അതില്‍ പ്രധാനപ്പെട്ടത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഹവാല ഇടപാടുകള്‍ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ വിദേശപണ വിനിമയങ്ങളില്‍ കര്‍ശന നിയമം പാലിക്കുന്ന കുവൈറ്റില്‍ 200 കോടിയോളം രുപ എത്തിച്ച് സഹായിച്ചവര്‍ക്കു നല്‍കുന്നത് പ്രാവര്‍ത്തികല്ല. തീര്‍ച്ചയായും വിദേശത്തെ വന്‍കിട ബിസിനസ് സ്ഥാപനങ്ങളുടെ സഹായം ആവശ്യമാണ്.

നഴ്‌സസ് കുംഭകോണത്തില്‍ വിവാദ വ്യവസായികളുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിന്റെയും ബന്ധപ്പെട്ട ഏജന്‍സികളുടെയും പരിഗണനയിലാണ്.

കുടുംബം പുലര്‍ത്താന്‍ ഗള്‍ഫിലെത്തിയ ഒരു മലയാളി അടുത്തിടെ മരണപ്പെട്ടു. ആത്മഹത്യയെന്ന് കമ്പനി. എന്നാല്‍ കുടുംബം പറയുന്നത് ഞെട്ടിക്കുന്ന പീഡനത്തിന്റെ കഥയാണ്. ഇതേക്കുറിച്ച് അടുത്ത ലക്കത്തില്‍…


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!