ഇതുവരെ കണ്ടിട്ടില്ലാത്ത പാമ്പിന്റെ പറക്കല്‍, ഹൈദ്രാബാദുകാര്‍ ഞെട്ടി

ഹൈദ്രാബാദ്: പറക്കും പാമ്പ്… അപൂര്‍വ്വയിനം പാമ്പിനെ കണ്ടത് ഹൈദ്രാബാദിലാണ്. ഹൈദ്രാബാദിലെ ഗോഷാമഹലിലെ തിരക്കേറിയ വ്യാപാര കേന്ദ്രത്തിലാണ് അപൂര്‍വ ഗണത്തില്‍പ്പെട്ട പറക്കും പാമ്പിനെ കണ്ടെത്തിയത്. ആന്ധ്ര, തെലുങ്കാന മേഖലകളില്‍ ഇതിനു മുമ്പ് ഇത്തരമൊരു പാമ്പിനെ കണ്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഫ്രണ്ട്‌സ് ഓഫ് സ്‌നേക്ക് സൊസൈറ്റിയിലെ അംഗങ്ങള്‍ ഷട്ടറിനുള്ളിള്‍ കുടുങ്ങിയിരുന്ന വിരുതനെ വലയിലാക്കി സാനിക്പുരി സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കയാണ്.

ഹൈദ്രാബാദുകാര്‍ക്ക് ഇവന്‍ പുതിയ അതിഥിയാണെങ്കിലും പല സ്ഥലങ്ങളിലും ഇവയെ കാണാറുണ്ട്. ഓര്‍നേറ്റ് ഫൈഌയിംഗ് സ്‌നേക്ക് അഥവാ ക്രിസോപീലിയ ഓര്‍നേറ്റ എന്നാണ് ഇവ അറിയപ്പെടുന്നത്. മാരകമല്ലെങ്കിലും ചെറിയ തോതില്‍ വിഷമുള്ളവയാണ് ഇവ. പശ്ചിമഘട്ട മലനിരകള്‍, ബീഹാര്‍, ഒഡീഷ, പശ്ചിത ബംഗാള്‍, ഉത്തര്‍ പ്രദേശ്, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ഇവയുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!