വരന്‍ താലി ചാര്‍ത്തി, പുറത്തിറങ്ങി കാമുകനെ കണ്ടപ്പോള്‍ വധു ഒപ്പം പോയി

വരന്‍ താലി ചാര്‍ത്തി, പുറത്തിറങ്ങി കാമുകനെ കണ്ടപ്പോള്‍ വധു ഒപ്പം പോയി

ഗുരുവായൂര്‍: കതിര്‍മണ്ഡപത്തില്‍ നിന്നു വിവാഹം കഴിഞ്ഞ് പുറത്തിറങ്ങിയ യുവതി വരനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി. ഗുരുവായൂരില്‍ നടന്ന വിവാഹമാണ് ഇത്തരത്തില്‍ അവസാനിച്ചത്. മുല്ലശ്ശേരി സ്വദേശിനിയാണ് വധു. കൊടുങ്ങല്ലൂര്‍ സ്വദേശിയാണ് വരന്‍.

വിവാഹം കഴിഞ്ഞ് ബന്ധുക്കള്‍ക്കൊപ്പം വധുവരന്മാര്‍ പുറത്തിറങ്ങി. ക്ഷേത്രത്തിനു മുന്നിന്‍ തൊഴാന്‍ നില്‍ക്കുമ്പോഴാണ് ഒപ്പം വരാന്‍ താല്‍പര്യമില്ലെന്ന് വധു വരന്റെ ചെവിയില്‍ പറഞ്ഞത്. സമീപം നിന്ന യുവാവിനെ ചൂണ്ടിക്കാട്ടി കൂട്ടിക്കൊണ്ടുപോകാന്‍ കാമുകന്‍ എത്തിയിട്ടുണ്ടെന്നും വധു വ്യക്തമാക്കി. വരനും ബന്ധുക്കളും ചേര്‍ന്ന് അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും യുവരി വരനൊപ്പം പോകാന്‍ കൂട്ടാക്കിയില്ല. പിന്നെ തര്‍ക്കമായി. വിഷയം പോലീസ് സ്‌റ്റേഷനിലേക്ക്. നഷ്ടപരിഹാരമായി 15 ലക്ഷം രൂപ വരന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടുവെങ്കിലും എട്ടു ലക്ഷം രൂപ നല്‍കാന്‍ വാക്കാന്‍ ധാരണയായിയെന്നാണ് സുചന. വിവാഹ സദ്യ പോലും ഉപേക്ഷിച്ചാണ് രണ്ടു കൂട്ടരും മടങ്ങിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!