അച്ഛന്റെ ബിസിനസ് മെച്ചപെടാന്‍ 68 ദിവസം ഉപവസിച്ച 13 വയസുകാരി മരിച്ചു

അച്ഛന്റെ ബിസിനസ് മെച്ചപെടാന്‍ 68 ദിവസം ഉപവസിച്ച 13 വയസുകാരി മരിച്ചു

aradanaഹൈദരാബാദ്: കുടുംബത്തിന്റെ നന്മയ്ക്കുവേണ്ടി 68 ദിവസം ഉപവസിച്ച 13 വയസുള്ള പെണ്‍കുട്ടി മരിച്ചു. ജൈന സമുദായാംഗം ആരാധനയാണ് മരിച്ചത്.

ആരാധനയുടെ അച്ഛന്‍ ലക്ഷ്മി ചന്ദ് സന്‍സദിയ ആഭരണ വ്യാപാരിയാണ്. അടുത്തിടെ വലിയ നഷ്ടം ഉണ്ടായിരുന്നു. സമയദോഷം പരിഹരിക്കാനും നന്മ വരുത്താനും ബാലിക ഉപവസിക്കണമെന്ന് ഒരു ജ്യോതിഷി പറഞ്ഞുവത്രേ. ചാതുര്‍മാസ്യവ്രതം അനുഷ്ഠിക്കാനായിരുന്നു ഉപദേശം. ആരാധനയുടെ പത്താഴ്ചത്തെ ഉപവാസം ഈ മാസം മൂന്നി്ന അവസാനിച്ചു. ഉപവാസ സമാപനം വലിയ ആഘോഷങ്ങളോടെയായിരുന്നു.

തെലങ്കാന മന്ത്രി പദ്മറാവു വരെ എത്തിയിരുന്നു. ഉപവാസം കഴിഞ്ഞെങ്കിലും നിര്‍ജലീകരണം ആരാധനയെ വല്ലാതെ ക്ഷീണിപ്പിച്ചു. പെട്ടെന്ന് അബോധാവസ്ഥയിലായി. നീണ്ട ഉപവാസം കാരണം കുടലുകള്‍ ഉണങ്ങി. വൃക്കകള്‍ കേടായി. അവശനിലയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആരാധന അന്ത്യശ്വാസം വലിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!