ചരിത്രത്തില്‍ ആദ്യം; ആകാശവാണി നിശബ്ദമായി

ചരിത്രത്തില്‍ ആദ്യം; ആകാശവാണി നിശബ്ദമായി

akasawaniതിരുവനന്തപുരം: സംസ്ഥാനത്ത് ഉണ്ടായ ശക്തമായ കാറ്റ് ആകാശവാണിക്ക് സമ്മാനിച്ചത് ചരിത്രത്തിലെ കറുത്ത ദിനം. ഇതാദ്യമായി ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ നിന്നുള്ള സംപ്രേഷണം നിലച്ചു.

ശ്രീകാര്യം മണ്‍വിളയിലെ ട്രാന്‍സ്മിറ്റിംഗ് ടവറാണ് തകര്‍ന്നത്. മീഡിയം വേവ് ട്രാന്‍സ്മിറ്ററിന്റെ ആന്റീനയാണ് നിലം പൊത്തിയത്. കാറ്റില്‍ തകര്‍ന്ന പ്രക്ഷേപണ ടവര്‍ പുന:സ്ഥാപിക്കാന്‍ മൂന്ന മാസത്തിലേറെ സമയം വേണ്ടിവരും. തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി ജില്ലകളിലെ ആകാശവാണിയുടെ പ്രക്ഷേപണം എഫ്.എം. സ്‌റ്റേഷന്‍ വഴി താല്‍ക്കാലികമായി നടത്താനാണ് അധികൃതര്‍ തീരുമാനിച്ചത്.

122 മീറ്റര്‍ ഉയരമാണ് തകര്‍ന്ന പ്രധാന ടവറിനുണ്ടായിരുന്നത്. വാര്‍ത്തകളും തദ്ദേശീയമായ പരിപാടികളുമാണ് 20 കിലോ വാട്ട്‌സ് ശേഷിയുള്ള ഈ പ്രസരണിയിലൂടെ പ്രക്ഷേപണം ചെയ്തിരുന്നത്. ടവര്‍ ശരിയാക്കുന്നതിനായി ചെന്നൈയില്‍ നിന്നുള്ള വിദഗ്ധ സംഘം ഉടന്‍ കേരളത്തിലെത്തും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!