ലൈംഗിക അടിമകളായില്ല; 250 സ്ത്രീകളെ ഐഎസ് കൊന്നു

ladys isisലണ്ടന്‍: ലൈംഗിക അടിമകളാകാന്‍ വിസമ്മതിച്ച 250 സ്ത്രീകളെ ഇസ്ലാമിക് സ്‌റ്റേറ്റ് വധിച്ചതായി റിപ്പോര്‍ട്ട്. വടക്കേ ഇറാഖിലെ മൊസൂളില്‍ നിന്നുള്ള സ്ത്രീകളെയാണ് കൊടും ക്രൂരതയ്ക്ക് വിധേരാക്കിയത്.

മൊസൂളിന്റെ നിയന്ത്രണം ഏറ്റെടുത്തതു മുതല്‍ അവിടുത്തെ സ്ത്രീകളെ വിവാഹം കഴിക്കാന്‍ ഭീകരര്‍ ശ്രമം തുടങ്ങിയിരുന്നു. താല്‍ക്കാലികമായി വിവാഹം കഴിക്കാന്‍ തയാറാവാതിരിക്കുകയും ലൈംഗിക അടിമകളാകാന്‍ വിസമ്മതിക്കുകയും ചെയ്ത സ്ത്രീകളെയാണ് ഭീകരര്‍ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. ചിലരുടെ കുടുംബങ്ങളെയും വധിച്ചിട്ടുണ്ടെന്ന് കുര്‍ദിഷ് ഡെമോക്രാറ്റിക് വക്താവ് വ്യക്തമാക്കി. 2014 ജൂണിലാണ് ഐഎസ് മൊസൂളില്‍ പിടിമുറുക്കിയത്. ആ വര്‍ഷം തന്നെ അഞ്ഞൂറിലധികം സ്ത്രീകളെ തട്ടിക്കൊണ്ടു പോയി അടിമകളാക്കിയിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!