കാളിദാസന്‍ വയലന്റായി… നശിപ്പിച്ചത് മുപ്പതിലധികം വാഹനങ്ങള്‍

എഴുന്നള്ളത്തിനിടെ കാളിദാസന്‍ ഒന്നു വയലന്റായി. പിന്നെ കണ്ണില്‍കണ്ടതെല്ലാം ഉയര്‍ത്തിയെറിഞ്ഞു ചവിട്ടു കൂട്ടി. പാലക്കാട് പുലാപ്പറ്റയില്‍ കലി പൂണ്ട കൊമ്പന്‍ നശിപ്പിച്ചത് മുപ്പതിലധികം വാഹനങ്ങള്‍. പാലക്കാട് കൊങ്ങാടിനു സമീപം പുലാപ്പറ്റയിലാണ് ജനങ്ങളെ ആന നട്ടംകറക്കിയത്. ഏഴു കാറുകളും ആറു ഓട്ടോകളും തകര്‍ത്ത കാളിദാസന്‍ 21 ബൈക്കുകള്‍ തലങ്ങും വിലങ്ങും എറിഞ്ഞു തകര്‍ത്തു. രണ്ടു പേര്‍ ആനയുടെ മുകളിലുണ്ടായിരുന്നു. ഒരാള്‍ പോസ്റ്റ് തകര്‍ക്കുന്നതിനിടയില്‍ ചാടി രക്ഷപെട്ടു. മറ്റെയാള്‍ക്ക് ആനയെ തളച്ചശേഷമാണ് ഇറങ്ങാനായത്…

https://youtu.be/KmmbTIjkTP0


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!