84 മണിക്കൂര്‍ ഒളിച്ചുകളിച്ചശേഷം വാവയ്ക്കു മുന്നില്‍ പത്തി മടക്കി

vava-kc-79.1-wkc-79.4-wതെന്മല: 84 മണിക്കൂറത്തെ ഒളിച്ചുകളിക്കുശേഷം 79- ാമത്തെ രാജവെമ്പാല വാവാ സുരേഷിനു മുന്നില്‍ പത്തിമടക്കി. കഴുതുരുട്ടിയിലെ പാറക്കെട്ടുകളില്‍ നിന്ന് ഇന്ന് രാവിലെ എട്ടുമണിയോടെ പുറത്തിറങ്ങിയ രാജവെമ്പാലയെ വാവാ സുരേഷ് മടങ്ങിയെത്തി പിടികൂടി.

kc-79.3-wകുട്ടികളും സ്ത്രീകളുമൊക്കെ നിരന്തരം ഉപയോഗിക്കുന്ന കുളിക്കടവിലെത്തിയ രാജവെമ്പാലയെ പിടികൂടാന്‍ ബുധനാഴ്ച രാത്രി പത്തു മണിക്കാണ് തെന്മലയ്ക്കു സമീപം തിരുമംഗലം ദേശീയപാതയില്‍ കഴുതുരുട്ടിയില്‍ വാവ സുരേഷ് എത്തിയത്. എന്നാല്‍, ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട, ഒന്നരകിലോമീറ്ററോളം നീളമുള്ള കല്‍കെട്ടിനുള്ളിലേക്ക് രാജവെമ്പാല കയറുകയായിരുന്നു. കല്‍കെട്ട് പൊളിക്കുന്നത് പരിഹാരമാര്‍ഗമല്ലാത്തതിനാല്‍ പുറത്തിറങ്ങുന്നതുവരെ കാത്തിരിക്കാന്‍ വാവ തീരുമാനിച്ചു. നാട്ടുകാരും ഒപ്പം കൂടി. വെള്ളിയാഴ്ച ഉച്ചവരെ ഊണും ഉറക്കവും ഉപേക്ഷിച്ച് കാത്തിരുന്നിട്ടും രാജവെമ്പാല പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ല.

മറ്റുചില സ്ഥലങ്ങളില്‍ നിന്ന് അടിയന്തരസഹായം ആവശ്യപ്പെട്ട് വിളികള്‍വന്നതോടെ നിരീക്ഷിക്കാന്‍ ആളെ kc-79.5-wഏര്‍പ്പെടുത്തി സുരേഷ് അവിടേക്കുപോയി. ഇന്ന് രാവിലെ എട്ടോടെ പുറത്തിറങ്ങിയ രാജവെമ്പാലയയെ നിരീക്ഷകനായിരുന്ന ബിനു കൃഷ്ണന്‍ കാണുകയും വാവയെ വിളിക്കുകയുമായിരുന്നു. ആറ്റിലേക്ക് ഇറങ്ങിയ പാമ്പ് പാറകള്‍ക്കിടയില്‍ ഒളിച്ചു. പാറകള്‍ മാറ്റിയാണ് സുരേഷ് രാജവെമ്പാലയെ പുറത്തെടുത്തത്.

ഒമ്പതു വയസ് പ്രായമുള്ള രാജവെമ്പാല വളരെ ക്ഷീണിതനാണെന്ന് വാവാ സുരേഷ് പറഞ്ഞു. വനം അധികൃതരുടെ നിര്‍ദേശപ്രകാരം അപ്പോള്‍തന്നെ വനത്തിനുള്ളില്‍ വിട്ടയച്ചു. ഈ വര്‍ഷം പിടികൂടുന്ന രണ്ടാമത്തെ രാജവെമ്പാലയാണിത്. ചിറ്റാറിലെ അങ്കന്‍വാടിയില്‍ നിന്ന് കഴിഞ്ഞ ആഴ്ചയില്‍ ഒരെണ്ണത്തെ പിടികൂടിയിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!