ഇറോം ശര്‍മിള നിരാഹാര സമരം അവസാനിപ്പിക്കുന്നു

Sharmila1ഡല്‍ഹി: മണിപ്പൂരില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ(ആര്‍മ്ഡ് ഫോഴ്‌സ് സ്‌പെഷ്യല്‍ പവര്‍ ആക്ട്) പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പതിനാറ് വര്‍ഷമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിക്കുകയാണെന്ന് ഇറോം ശര്‍മിള. ഓഗസ്റ്റ് ഒമ്പതിന് സമരം അവസാനിപ്പിക്കുമെന്ന് ഇറോം ശര്‍മിള അറിയിച്ചു. മണിപ്പൂര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ഇറോം ശര്‍മിളയുടെ തീരുമാനം. അടുത്ത വര്‍ഷമാണ് മണിപ്പൂരില്‍ തിരഞ്ഞെടുപ്പ് നടക്കുക.2000 നവംബര്‍ 5 നാണ് ഇറോം ശര്‍മിള നിരാഹാര സമരം ആരംഭിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!