പാക് കാമുകന്റെ ഭാര്യയാകാന്‍ ശസ്ത്രക്രിയയിലുടെ ലിംഗമാറ്റം നടത്തിയ ഇന്ത്യന്‍ കഥക് നര്‍ത്തകന്‍ ആഷ്‌നയായി മാറി

ashnaലക്‌നൗ: പ്രണയത്തിന് ഇന്ത്യാ പാക് അതിര്‍ത്തി തടസമല്ല. ഫേസ് ബുക്കില്‍ നിന്ന് ലഭിച്ച കാമുകനുമൊത്തൊരു ജീവിതത്തിനായി ഇന്ത്യയിലെ കഥക് നര്‍ത്തകന്‍ ലിംഗമാറ്റം നടത്തി സ്ത്രീയായി.

പ്രതിഷേധങ്ങള്‍ വാനോളം ഉയര്‍ന്നെങ്കിലും മൂന്നു സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകളിലൂടെയാണ് പാകിസ്ഥാനിലെ കാമുകനുവേണ്ടി നര്‍ത്തകന്‍ ഗൗരവ് ശര്‍മ്മ ആഷ്‌നയായി മാറിയത്.

പാക് വംശജനായ കാമുകന്റെ പേര് റിസ്വാന്‍ എന്നാണ്. ഒരു സോഷ്യല്‍ മീഡിയ വെബ്‌സൈറ്റിലൂടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. പി.എച്ച്.ഡി പഠനവുമായി ബന്ധപ്പെട്ട് ആരംഭിച്ച പരിചയം പ്രണയത്തില്‍ അവസാനിക്കുകയായിരുന്നു.

റിസ്വാന്റെ മാതാവ് മകനുവേണ്ടി ഒരു പെണ്‍കുട്ടിയെ അന്വേഷിക്കാന്‍ ആരംഭിച്ചതോടെയാണ് പ്രണയവും മൊട്ടിട്ടത്. ഇതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. ലിംഗമാറ്റ ശസ്ത്രക്രീയയ്ക്ക് റിസ്വാന്‍ സമ്മതം മൂളിയതോടെ തീരുമാനങ്ങള്‍ പെട്ടെന്നായിരുന്നു.

പെണ്ണാകാനുള്ള ആഗ്രഹം കുടുംബം ശക്തമായി എതിര്‍ത്തെങ്കിലും പിന്നോട്ടുപോകാന്‍ ഗൗരവ് ശര്‍മ്മ തയ്യാറായിരുന്നില്ല. അങ്ങനെ ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്‌ടോബര്‍ മാസങ്ങളില്‍ തുടര്‍ച്ചയായ മൂന്ന് ശസ്ത്രക്രീയകള്‍ക്ക് വിധേയയായി. എന്നാല്‍ ആഷ്‌ന, റിസ്വാനെ ഇതുവരെ നേരില്‍കണ്ടിട്ടില്ല. മാര്‍ച്ചില്‍ തന്നെ കാണാന്‍ ഇന്ത്യയിലെത്തുന്ന റിസ്വാനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ആഷ്‌നയിപ്പോള്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!