79-ാമത്തെ രാജവെമ്പാല കല്‍കെട്ടിനുള്ളിലുണ്ട്; വാവയുടെ കാത്തിരിപ്പ് 24 മണിക്കൂര്‍ പിന്നിടുന്നു, ഭയന്നു വിറച്ച് നാട്ടുകാര്‍….

kc-79.1തെന്മല: രാജവെമ്പാല കല്‍കെട്ടിനുള്ളിലുണ്ട്. നാട്ടുകാരും വനം അധികൃതരും സ്ഥലത്തെത്തിയ വാവാ സുരേഷും കണ്ടു. പക്ഷേ, 24 മണിക്കൂര്‍ പിന്നിട്ടിട്ടും പാറക്കെട്ടിനുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ തയാറാല്ല. വിട്ടുകൊടുക്കാന്‍ വാkc-79.4വാ സുരേഷിനും മനസില്ല.

ബുധനാഴ്ച രാത്രി പത്തു മണി മുതല്‍ വാവാ സുരേഷ് തെന്മലയ്ക്കു സമീപമുള്ള ഈ ആറ്റികന്‍കരയിലെ പാറക്കെട്ടിനുkc-79.3 സമീപം കാത്തു നില്‍ക്കുകയാണ്. ഉറങ്ങാനോ വിശ്രമിക്കാനോ തയ്യാറല്ല. ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് പരിസരവാസികള്‍ തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും പാമ്പിനെ കാണുന്നത്. തിരുമംഗലം ദേശീയപാതയില്‍ 13-ാം കണ്ണറപ്പാലത്തിനു സമീപം കരുതുരുട്ടി ആറിനു സമീപമെത്തിയ വനം അധികൃതരും രാജവമ്പാലയാണെന്ന് തിരിച്ചറിഞ്ഞു. നാട്ടുകാരനായ ബിനു കൃഷ്ണന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സുരേഷ് ഇവിടേക്ക് തിരിച്ചത്.

രാത്രി പത്തോടെ സ്ഥലത്തെത്തിയ വാkc-79.5വാ സുരേഷും, കുട്ടികളും സ്ത്രീകളും അടക്കം ഒത്തിരിപ്പോര്‍ ദിവസവും ഉപയോഗിക്കുന്ന കുൡടവില്‍ രാജവെമ്പാലയെ കണ്ടു. ആറിനപ്പുറത്തുള്ള വനത്തില്‍ നിന്ന് എത്തിയ അതിഥി ഒന്നര കിലോമീറ്ററോളം നീളത്തിലുള്ള, ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട കല്‍കെട്ടിനുള്ളില്‍ നിന്ന് ഇറങ്ങാന്‍ തയാറല്ല.

രാത്രി മുഴുവന്‍ സുരേഷ് കാത്തിരുന്നിട്ടു രാജവെമ്പാല പുറത്തിറങ്ങിയില്ല. കല്‍കെട്ട് പൊളിച്ച് പുറത്തെടുക്കുന്നത് ശാശ്വത പരിഹാരമല്ലാത്തതിനാല്‍, രാത്രി വൈകി റിപ്പോര്‍ട്ട് തയറാക്കുമ്പോഴും സുരേഷ് കല്‍കെട്ടിനു മുന്നില്‍ കാത്തിരിക്കുകയാണ്. മുവായിരത്തോളം ആളുകളാണ് സ്ഥലത്ത് തടിച്ചു കൂടിയത്. ദേശീയപാതയിലൂടെയുള്ള ഗതാഗതം പോലും പകല്‍ തടസപ്പെട്ടു. രാത്രി വൈകി പാമ്പിലെ പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ വാവ നാട്ടുകാരായ നിസാര്‍, ബിനു കൃഷ്ണന്‍, വിജയകുമാര്‍, സുരേഷ് സൂര്യശ്രീ തുടങ്ങിയവരോടൊപ്പം ചേര്‍ന്ന് തുടങ്ങിയിട്ടുണ്ട്. ഇത്രയും സമയം ഒരിടത്ത് സുരേഷ് കാത്തിരിക്കുന്നതും ഇതാദ്യമാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!