ബംഗ്ലാദേശി യുവാവിന്റെ ശരീരത്തിലെ മരത്തിന്റെ വേരുകള്‍ പോലെ വളര്‍ന്ന തഴമ്പുകള്‍ നീക്കം ചെയ്തു

tree manധാക്ക: കൈയിലും കാലിലും മരത്തിന്റെ വേരുകള്‍ പോലെ തഴമ്പ് വളരുന്ന ബംഗ്ലാദേശി യുവാവിന്റെ തഴമ്പുകള്‍ ശസ്ത്രക്രീയയിലുടെ നീക്കം ചെയ്തു. ബംഗ്ലാദേശിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ആദ്യഘട്ട സര്‍ജറി നടന്നത്. മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന ആദ്യ ശസ്ത്രകിയയില്‍ യുവാവിന് ബുദ്ധിമുട്ടുകള്‍ ഒന്നും അനുഭവപ്പെടുന്നില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. അടുത്ത മൂന്നാഴ്ചത്തെ നിരീക്ഷണത്തിനു ശേഷം മാത്രമേ രണ്ടാം ഘട്ട ശസ്ത്രക്രിയയുടെ കാര്യത്തില്‍ തീരുമാനമെടുക്കൂവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഖുല്‍ന സ്വദേശിയായ അബുല്‍ ബാജന്ദറാണ് ഓരോ ദിവസം കഴിയും തോറും മരമായി മാറുന്ന അപൂര്‍വ്വ രോഗത്തിന് അടിമയായത്. ഏഴ് വര്‍ഷമായി ഈ രോഗത്തിന് അടിമയാണ് 25കാരനായ അബുള്‍. ബംഗ്ലാദേശി സര്‍ക്കാരാണ് യുവാവിന്റെ ചികില്‍സാ ചെലവ് വഹിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ആദ്യഘട്ട ശസ്ത്രക്രീയറിയില്‍ കൈയിലെ തഴമ്പുകള്‍ വിജയകരമായി നീക്കം ചെയ്യാന്‍ കഴിഞ്ഞതായി ഡോക്ടര്‍മാര്‍ അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!