സുക്കര്‍ബര്‍ഗിനെ നിരാശപ്പെടുത്തിയില്ല; മകളുടെ പേരിലുള്ള ഡൊമൈനല്‍ മലയാളി യുവാവ് വിറ്റത് 700 ഡോളറിന്

സുക്കര്‍ബര്‍ഗിനെ നിരാശപ്പെടുത്തിയില്ല; മകളുടെ പേരിലുള്ള ഡൊമൈനല്‍ മലയാളി യുവാവ് വിറ്റത് 700 ഡോളറിന്

കൊച്ചി: മകളുടെ പേരിലുള്ള ഡൊമൈന്‍ അന്വേഷിച്ചിറങ്ങിയ ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സുക്കള്‍ബര്‍ഗ് എത്തിച്ചേര്‍ന്നത് മലയാളി വിദ്യാര്‍ത്ഥിയുടെ മുന്നില്‍.

കഴിഞ്ഞ ഡിസംബറില്‍ കൊച്ചി സ്വദേശി അമല്‍ അഗസ്റ്റിന്‍ സ്വന്തമാക്കിയ മാക്‌സ്ചാന്‍ സുക്കര്‍ബര്‍ഗ്.ഓര്‍ഗ് (maxchanzuckerberg.org) എന്ന ഇന്റര്‍നെറ്റ് ഡൊമൈന്‍ വാങ്ങാനാണ് ഫെയ്‌സ്ബുക്ക് മേധാവി താത്പര്യ പ്രകടിപ്പിച്ചത്. മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ധനകാര്യ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന എൈകോണിക് ക്യാപിറ്റല്‍ എന്ന സ്ഥാപനത്തിന്റെ മാനേജര്‍ സാറാ ചാപ്പലാണ് ഇതിനായി അമല്‍ അഗസ്റ്റിനെ സമീപിച്ചത്. ഒറ്റ ദിവസം കൊണ്ടുതന്നെ കച്ചവടവും നടന്നു.

രാജ്യത്ത് നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും ശ്രദ്ധേയമായതും പ്രധാന്യമേറിയതുമായ സൈബര്‍ സ്‌ക്വാട്ടിങ്ങ് ആണ് അമല്‍ സുക്കര്‍ബര്‍ഗുമായി നടത്തിയത്.  കഴിഞ്ഞ ഡിസംബറില്‍ തന്റെ കുഞ്ഞിന് മാക്‌സിമാ ചാന്‍ സുക്കര്‍ബര്‍ഗ് എന്ന പേരിട്ടുവെന്ന് ഫേസ്ബുക്ക് മേധാവി വെളിപെടുത്തിയതിന് പിന്നാലെയാണ് അമല്‍ മാക്‌സ്ചാന്‍ സുക്കര്‍ബര്‍ഗ് എന്ന ഇന്റെര്‍നെറ്റ് ഡൊമൈന്‍ വാങ്ങുന്നത്.

അങ്കമാലി കിടങ്ങൂര്‍ സ്വദേശിയായ അമല്‍ ആഗസ്റ്റിന്‍ എടത്തല കെഎംഇഎ എന്‍ജീയറിംങ് കോളേജില്‍ അവസാന വര്‍ഷ ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!