ഡൈവറില്ലാത്ത കാറില്‍ കമ്പനി ആസ്ഥാനത്ത് വന്നിറങ്ങി ഇന്‍ഫോസിസ് സി.ഇ.ഒ, തങ്ങളുടെ പുതിയ നിര്‍മ്മാണമെന്ന് ട്വീറ്റ്

ഡ്രൈവറില്ലാത്ത സഞ്ചരിക്കുന്ന ചെറുകാറില്‍ കമ്പനി ആസ്ഥാനത്ത് വന്നിറങ്ങി ഇന്‍ഫോസിസിന്റെ സി.ഇ.ഒ വിശാല്‍ സിക്ക. മൈസുരുവിലെ ഇന്‍ഫോസിസ് എഞ്ചിനിയറിംഗ് സര്‍വീസസിലെ വിദഗ്ധര്‍ നിര്‍മ്മിച്ച വാഹനമാണ് സ്വയം യാത്ര ചെയ്ത് അദ്ദേഹം ലോകത്തിനു പരിചയപ്പെടുത്തിയത്.

ഗതാഗത സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് ആരുപറഞ്ഞുവെന്ന ചോദ്യവുമായിട്ടാണ് പുതിയ വാഹനത്തിന്റെ ചിത്രങ്ങള്‍ വിശാല്‍ സിക്ക ട്വീറ്റ് ചെയ്തത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തിയുള്ള സാങ്കേതിക വിദ്യാ വികസനത്തില്‍ തങ്ങള്‍ ശ്രദ്ധിക്കുകയാണെന്നും എന്‍ജിനയര്‍മാര്‍ക്ക് ഇതിനുള്ള പരിശീലനം നല്‍കുകയാണ് ഇത്തരമൊരു വാഹനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍ഫോസിസിന്റെ ഭാവി പരിപാടികളിലേക്ക് സൂചന നല്‍കുന്നതു കൂടിയാണ് ഈ പദ്ധതി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!