പ്ലേ സ്റ്റോറിലെ 104 ആപ്ലിക്കേഷനുകളില്‍ അപകടകാരിയായ വൈറസുള്ളതായി കണ്ടെത്തല്‍

google playstoreഗൂഗിള്‍ പ്ലേസ്‌റ്റോറിലുള്ള 104 ആപ്ലിക്കേഷനുകളില്‍ അപകടകാരിയായ ട്രോജന്‍ വൈറസുള്ളതായി കണ്ടെത്തല്‍. ആപ്പുകളില്‍ അപകടകാരികളായ ട്രോജന്‍ വൈറസ് ഉണ്ടെന്ന് റഷ്യന്‍ വിദഗ്ധരാണ് കണ്ടെത്തിയത്.

ആന്‍ഡ്രോയിഡ്.സ്‌പൈ.277.ഒറിജിന്‍ എന്ന വയറസിനെയാണ് കണ്ടെത്തിയിട്ടുള്ളത്. റഷ്യയിലെ ആന്റിവൈറസ് സ്ഥാപനമായ ‘ഡോ വെബ്ബാ’ണ് ഈ വിവരം പുറത്തുവിട്ടത്. . വൈറസ് ബാധിച്ച ആപ്ലിക്കേഷനുകള്‍ പ്ലേസ്‌റ്റോറില്‍ നിന്നും 32 ലക്ഷം തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുള്ളതായാണ് വിവരം. അതായത് ലക്ഷക്കണക്കിന് ഫോണുകളില്‍ ഈ വൈറസ് കടന്നുകൂടിയതായാണ് കണക്കുകൂട്ടല്‍. ഗെയിമുകള്‍, മെസേജിംഗ് സര്‍വീസുകള്‍, ഇമേജ് എഡിറ്റിംഗ് ആപ്ലിക്കേഷനുകള്‍, വീഡിയോ പ്ലയര്‍ തുടങ്ങി 104 ജനപ്രീയ ആപ്ലിക്കേഷനുകളിലാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ഫോണുകളിലെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനും സാധിക്കുന്നതാണ് വൈറസുകള്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!