ബുധസംതരണം ഇന്ന്, നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ ശ്രമിക്കരുത്

ബുധസംതരണം ഇന്ന്, നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ ശ്രമിക്കരുത്

Transit of Mercuryപ്രപഞ്ചത്തിലെ അപൂര്‍വകാഴ്ച, ബുധസംതരണം ഇന്ന് വൈകുന്നേരം. ഭൂമിക്കും സൂര്യനുമിടയിലൂടെ ബുധന്‍ കടന്നുപോകുമ്പോള്‍ കൃത്യമായി ഒരേ നേര്‍രേഖയില്‍ വരുന്നതുമൂലം സൂര്യബിംബത്തിനുള്ളില്‍ പൊട്ടുപോലെ ബുധനെ കാണുന്ന പ്രതിഭാസമാണു ബുധസംതരണം. 4.42നാണു ബുധന്‍ സൂര്യബിംബത്തിനകത്തു കാണുക.

ഏഴര മണിക്കൂര്‍ ബുധന്‍ ചെറിയ പൊട്ടായി സൂര്യബിംബത്തിനകത്തുകൂടി നീങ്ങിക്കൊണ്ടിരിക്കും. ഇന്നു കേരളത്തില്‍ സൂര്യാസ്തമയം 6.40ന് ആയതുകൊണ്ട് അത്രയും നേരം മാത്രം ഈ വിസ്മയം ദൃശ്യമാകും. നഗ്‌ന നേത്രങ്ങള്‍ കൊണ്ട് കാണരുതെന്നാണ് മുന്നറിയിപ്പ്. ശക്തിയേറിയ ദൂരദര്‍ശിനിയില്‍ ഫില്‍റ്ററുകള്‍ സ്ഥാപിച്ചു നോക്കാമെങ്കിലും അതും അത്ര സുരക്ഷിതമല്ലെന്ന് വിദഗ്ധര്‍ പറയുന്നു.

13 വര്‍ഷം മുമ്പാണ് ബുധസംതരണം കേരളത്തില്‍ ദൃശ്യമായത്. നൂറ്റാണ്ടില്‍ 13-14 തവണ ബുധസംതരണം നടക്കുമെങ്കിലും എല്ലാം ദൃശ്യമാകാറില്ല. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ വീണ്ടും ബുധസംതരണമുണ്ടാകും. എന്നാല്‍ ഇന്ത്യയില്‍ ഇനി കാണാന്‍ 16 വര്‍ഷം കഴിയണം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!