ടോറന്റ്‌സ്.ഇയു സേവനങ്ങള്‍ അവസാനിപ്പിച്ചു

torrentzകിക്കാസിനു പിന്നാലെ ടോര്‍ന്‍സ്.ഇയുവിന്റെ പ്രവര്‍ത്തനവും അവസാനിപ്പിച്ചു. 2003 മുതല്‍ പ്രവര്‍ത്തിച്ചിരുന്ന ടോറന്‍സ്.യുവിയുടെ ഹോം പേജ് നിലവിലുണ്ടെങ്കിലും അതിന്റെ മറ്റു പേജുകളോ സെര്‍ച്ച് ഓപ്ഷനുകളോ പ്രവര്‍ത്തിക്കില്ല.

ഹോം പേജിലെ കമന്റ് ചില പരസ്യങ്ങളിലേക്ക് സന്ദര്‍ശകരെ നയിക്കും. എന്നാല്‍ മറ്റു വിഭാഗങ്ങളുടെ ഓപ്ഷനുകള്‍ ക്ലിക്ക് ചെയ്താല്‍ ടോറന്റ് നിങ്ങളെ എപ്പോഴും സ്‌നേഹിക്കുന്നു, വിട എന്ന സ്‌ന്ദേശമാണ് ലഭിക്കുന്നത്.

പ്രതിദിനം 10 ലക്ഷത്തിലേറെ സന്ദര്‍ശകരുണ്ടായിരുന്ന ഈ സൈറ്റില്‍ നിന്ന് സിനിമകളുടെ ഡിവിഡി പ്രിന്റുക ഇറങ്ങുമ്പോള്‍ തന്നെ ലഭിച്ചിരുന്നു. നിരവധി ടോറന്റ് സൈറ്റുകളില്‍ നിന്നുള്ള തിരച്ചില്‍ ഫലങ്ങളും ഇവിടെ ലഭ്യമായിരുന്നു. വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സൈറ്റിന്റെ ഉടമകളെ ഉദ്ധരിച്ച് ടോറന്റ് ഫ്രീക്ക് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!