ഏറ്റവും ശ്രമകരമായ പ്രായപരിശോധന: 70,000 ത്തോളം നക്ഷത്രങ്ങളുടെ പ്രായം കണ്ടെത്തി

ഏറ്റവും ശ്രമകരമായ പ്രായപരിശോധന: 70,000 ത്തോളം നക്ഷത്രങ്ങളുടെ പ്രായം കണ്ടെത്തി

age map of starsന്യൂയോര്‍ക്ക്: നമ്മുടെ ഗ്യാലക്‌സിയായ ക്ഷീരപഥത്തില്‍ ഉള്‍പ്പെട്ട 70,000 ത്തോളം നക്ഷത്രങ്ങളുടെ പ്രായമാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ലോകത്തിലെ ഏറ്റവും ശ്രമകരമായ പ്രായപരിശോധനയുടെ ഫലമാണ് ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടത്.

ഇതാദ്യമായാണ് ഇത്രയേറെ നക്ഷത്രങ്ങളുടെ പ്രായം സംബന്ധിച്ച പഠനം പുറത്തുവരുന്നത്. നമ്മുടെ സൂര്യന്‍ ക്ഷീരപഥ ഗ്യാലക്‌സിയിലെ കോടിക്കണക്കിന് നക്ഷത്രങ്ങളില്‍ ഒന്ന് മാത്രമാണ്. ഏകദേശം 100 ദശലക്ഷം നക്ഷത്രങ്ങള്‍ ക്ഷീരപഥത്തില്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ ഉള്‍പ്പെട്ട 70,000 ത്തോളം നക്ഷത്രങ്ങളുടെ പ്രായമാണ് ജര്‍മ്മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞയായ മെലിസ നെസും സംഘവും കണ്ടെത്തിയിരിക്കുന്നത്.

നക്ഷത്രങ്ങളുടെ പ്രായം കണക്കാക്കി ഒരു മാപ്പും ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്. അമേരിക്കന്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ 227മത് യോഗത്തിലാണ് സംഘം പഠന ഫലങ്ങള്‍ അവതരിപ്പിച്ചത്.

ഇത്രയേറെ നക്ഷത്രങ്ങളുടെ പ്രായം കണ്ടത്തി മാപ്പ് തയ്യാറാക്കുന്നത് ഇത് ആദ്യമായാണ്. ഭൂമിയിലുള്ള ടെലസ്‌കോപ്പുകളില്‍ നിന്നുള്ള വിവരങ്ങള്‍ക്ക് പുറമെ ബഹിരാകാശത്തുള്ള കെപ്ലര്‍ ടെലസ്‌കോപ്പില്‍ നിന്നുള്ള നിരീക്ഷണങ്ങളും സംഘം നക്ഷത്രങ്ങളുടെ പ്രായം കണ്ടെത്താന്‍ ഉപയോഗിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!