അനാവശ്യ ഫോണ്‍ കോളുകള്‍ കൂടുതലും വലയ്ക്കുന്നത് ഇന്ത്യക്കാരെ

അനാവശ്യ ഫോണ്‍ സന്ദേശങ്ങള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ ? ഇന്ന് സ്പാം കോളുകള്‍ കാരണം ഏറ്റവും കൂടുതല്‍ പേര്‍ വലയുന്നത് ഇന്ത്യയിലാണ്.

ട്രൂകാളര്‍ മൊബൈല്‍ ആപ്പിന്റെ കണക്കു പ്രകാരം ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഒരു മാസം കുറഞ്ഞത് 22 അനാവശ്യ ഫോണ്‍ സന്ദേശങ്ങള്‍ ലഭിക്കുന്നു. ഇതില്‍ പകുതിയും ടെലഫോണ്‍ ഓപ്പറേറ്റര്‍മാരുടെ വകയാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ടെലീമാര്‍ക്കറ്റിംഗ്, ഫൈനാന്‍സ് സ്ഥാപനങ്ങള്‍, ഇന്‍ഷ്വറന്‍സ് കമ്പനികളുടെ സന്ദേശങ്ങളാണ് 20 ശതമാനത്തോളം. അമേരിക്ക, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലും ഇത്തരം കോളുകളുടെ എണ്ണം പ്രതിമാസം 20 നു മുകളിലാണ്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!