കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി ഉദ്ഘാടനം 20ന്

smart city kochiകൊച്ചി:  കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി ഉദ്ഘാടനം 20ന് രാവിലെ 11ന് നടക്കും. ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വിവിധ മന്ത്രിമാര്‍, ദുബൈ ഭരണകൂട പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 12 വര്‍ഷം നീണ്ട ഒരുക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷമാണ് സ്മാര്‍ട്‌സിറ്റി ഉദ്ഘാടനത്തിന് സജ്ജമായിരിക്കുന്നത്.

സ്മാര്‍ട്‌സിറ്റിയുടെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ചുരുങ്ങിയത് അയ്യായിരത്തിലധികം ഐ.ടി പ്രൊഫഷണലുകള്‍ക്ക് ജോലി ലഭിക്കും. ആറര ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള എസ്.സി.കെ 1 എന്ന ആദ്യ മന്ദിരമാണ് ഉദ്ഘാടനത്തിന് സജ്ജമായിരിക്കുന്നത്. ഈ ബഹുനില മന്ദിരത്തിന്റെ ഒരുനില പൂര്‍ണമായും ഒരു പ്രമുഖ ഐ.ടി കമ്പനിക്ക് നീക്കിവച്ചിരിക്കുകയാണ്. ഈ കമ്പനി ഏതെന്നകാര്യം സ്മാര്‍ട്‌സിറ്റി മാനേജ്‌മെന്റ് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ബാക്കി സ്ഥലം 27 കമ്പനികള്‍ക്കായി ഇതിനകം വീതിച്ച് നല്‍കിക്കഴിഞ്ഞു. ഈ കമ്പനികള്‍ അവരുടെ ഓഫിസ് സൗകര്യങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ്. രണ്ടോ മൂന്നോ മാസങ്ങള്‍ക്കകം ഈ കമ്പനികള്‍ പൂര്‍ണമായും പ്രവര്‍ത്തിച്ചുതുടങ്ങും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!