ഡ്രൈവറില്ലാ കാറുകള്‍ മാത്രമല്ല, ക്യാപറ്റനില്ലാത്ത കപ്പലുകളും വരുന്നു

ഡ്രൈവറില്ലാത്ത കാറുകളെ കുറിച്ചല്ലേ കേട്ടിട്ടുള്ളൂ. ഡ്രൈവറില്ലാ വാഹനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പല രീതിയില്‍ പുരോഗമിക്കുന്നതിനിടെ, ഈ ശ്രേണിയിലേക്ക് ബോട്ടുകളും എത്തുകയാണ്.

സ്വയം പ്രവര്‍ത്തിക്കുന്ന യാത്രാ ബോട്ടുകളുടെയും ചരക്കു കപ്പലുകളുടെയും കാലം ഇനി വിദൂരമല്ല. അറ്റ്‌ലാന്റിക്, പെസഫിക് സമുദ്രങ്ങളിലൂടെ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഇത്തരം കപ്പലുകള്‍ നീങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ആദ്യ പരീക്ഷണങ്ങള്‍ വിജയകരമാണ്. സ്വയം ദിശ തെരഞ്ഞെടുക്കുന്നതിനുള്ള സോഫ്റ്റുവെയറുകളുടെയും അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള സെന്‍സറുകളുടെയും സഹായത്തോടെ അടുത്തിടെ ബോസ്റ്റണ്‍ ഹാര്‍ബറില്‍ ഒരു പരീക്ഷണ ബോട്ട് വന്‍ കപ്പലുകള്‍ക്കും ടാങ്കറുകള്‍ക്കും ഇടയിലൂടെ വിജയകതമായി സഞ്ചരിച്ചു. ചില വന്‍കിട കാര്‍ഗോ കമ്പനികള്‍ തങ്ങളുടെ പുതിയ കണ്ടെത്തലുകള്‍ പ്രയോജനപ്പെടുത്താന്‍ തയാറായിട്ടുണ്ടെന്നാണ് പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള സീ മെഷീന്‍ റോബോട്ടിക്‌സ് അധികൃതരുടെ പ്രതികരണം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!