റിലയന്‍സ് ജിയോ: സൗജന്യ ഓഫര്‍ നീട്ടി, സൗജന്യ ഡാറ്റ കുറയ്ക്കുന്നു

jio-mukesh-ambani-1ഡല്‍ഹി: റിലയന്‍സ് ജിയോ സൗജന്യ ഓഫര്‍ കാലാവധി നീട്ടി ഹാപ്പി ന്യൂ ഇയര്‍ പ്രഖ്യാപിച്ചു. നിലവിലെ ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും ഓഫര്‍ ലഭിക്കും. ഡിസംബര്‍ 31 വരെ പ്രഖ്യാപിച്ചിരുന്ന ഓഫറാണ് മൂന്നു മാസത്തേക്കു കൂടി നീട്ടിയിരിക്കുന്നത്. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ ഉപയോക്താക്കള്‍ക്കും തുല്യ പരിഗണന ലഭിക്കുന്നതിനായി ഫെയര്‍ യൂസേജ് പോളിസിയും കമ്പനി പ്രഖ്യാപിച്ചു. പുതിയ ഓഫര്‍ പ്രകാരം ഒരു ജി.ബി. സൗജന്യ ഡാറ്റയാകും പ്രതിദിനം ലഭിക്കുകയെന്നാണ് സൂചന. എല്ലാ ഉപയോക്താക്കള്‍ക്കും ജിയോയുടെ മികച്ച ഉപയോഗം ഉറപ്പാക്കുന്നതിനായാണ് ഒരു ജി.ബി. ഡാറ്റയിലേക്ക് ഉപയോഗം പരിമിതപ്പെടുത്തുന്ന നയം കൊണ്ടുവരുന്നതെന്ന് റിയന്‍സ് വിശദീകരിക്കുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!