റെഡ് ഉദ്ദേശിച്ചതെന്തെന്ന് വ്യക്തമാല്ല, എന്തായാലും സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് ഒരു സംഭവമായിരുന്നുമെന്നാണ് പ്രതീക്ഷ

ഹോളോഗ്രാഫിക് മീഡിയാ മെഷീന്‍- ലോകത്തെ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കിടയില്‍ പുതിയ ചര്‍ച്ചയായി ഒരു പ്രഖ്യാപനം മാറിയിരിക്കുന്നു. ഒന്നുറപ്പിക്കാം.

ബ്ലോക്‌ബെസ്റ്റാര്‍ സിനിമകള്‍ക്ക് അത്യാധുനിക ക്യാമറകള്‍ നിര്‍മ്മിക്കുന്ന റെഡ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ രംഗത്തേക്ക് പ്രവേശിക്കുന്നു. ഹൈഡ്രജന്‍ വണ്‍ എന്നു പേരിട്ടിരിക്കുന്ന അവരുടെ ആദ്യ സ്മാര്‍ട്ട് ഫോണിനെ ‘ഹോളോഗ്രാഫിക് മീഡിയാ മെഷീന്‍, ഇന്‍ യുവര്‍ പോക്കറ്റ്’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

പ്രത്യേക ഗ്ലാസോ ഹെഡ് സെറ്റോ ഒന്നും ഇല്ലാതെ തന്നെ 2 ഡി ഗ്രാഫിക്‌സിനു പുറമേ, ഹൊലോഗ്രാഫിക് റെഡ് ഹൈഡ്രജന്‍ 4വ്യൂ (H4V), 3D, വെര്‍ച്വല്‍ റിയാലിറ്റി (VR), മിക്‌സഡ് റിയാലിറ്റി (എംആര്‍), ഇന്‍ട്രാക്റ്റീവ് ഗെയിമുകള്‍ തുടങ്ങിയ വ്യത്യസ്ത ഫയലുകളെ ഫോണ്‍ സപ്പോര്‍ട്ട് ചെയ്യുമെന്നാണ് അവകാശവാദം. മാത്രവുമല്ല, സ്റ്റീരിയോ ശബ്ദത്തെ വിപുലമായ മള്‍ട്ടി ഡൈമന്‍ഷണല്‍ ഓഡിയോയായി പരിവര്‍ത്തനം ചെയ്യുന്ന ‘H3O അല്‍ഗോരിരം ഓപ്പറേറ്റിംഗ് സിസ്റ്റത്തിനൊപ്പമുണ്ട്. ഫോണിന്റെ പൂര്‍ണ്ണമായ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

75,000 മുതല്‍ ഒരു ലക്ഷം വരെയാണ് ഫോണിന്റെ വില. 2018 ആദ്യപാദത്തില്‍ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ഫോണിന്റെ പ്രീ ബുക്കിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!