റിസോഴ്‌സ് സാറ്റ്-2 എ വിജയകരമായി വിക്ഷേപിച്ചു

ചെന്നൈ: ഇന്ത്യയുടെ റിമോര്‍ട്ട് സെന്‍സിങ് ഉപഗ്രഹമായ റിസോഴ്‌സ് സാറ്റ്-2 എ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നും രാവിലെ 10.25 ഓടെയാണ് വിക്ഷേപണം നടത്തിയത്. പി.എസ്.എല്‍.വി സി36 റോക്കറ്റാണ ഉപഗ്രഹം വഹിച്ചത്. 18മിനുട്ടുകൊണ്ട് ഉപഗ്രഹം 817കിലോമീറ്റര്‍ ദൂരത്തുളള ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കഴിഞ്ഞു. പിഎസ്എല്‍വിയുടെ എക്‌സ്എല്‍ പതിപ്പാണ് ബുധനാഴ്ചത്തെ വിക്ഷേപണത്തിന് ഉപയോഗിച്ച പിഎസ്എല്‍വി സി36.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!