വര്‍ത്തനപ്പട്ടികയില്‍ ഇടംനേടിയ പുതിയ മൂലകങ്ങള്‍ക്ക് പേരുകളായി

periodic-tableലണ്ടന്‍: ജനുവരിയില്‍ ആവര്‍ത്തനപ്പട്ടികയില്‍ ഇടംനേടിയ പുതിയ മൂലകങ്ങള്‍ക്ക് പേരുകള്‍ നിര്‍ദേശിക്കപ്പെട്ടു. നിഹോണിയം (Nh), മോസ്‌കോവിയം (Mc), ടെന്നസിന്‍ (Ts), Hഗാനെസന്‍ (Og) എന്നിവയായിരിക്കും പുതിയതായി ആവര്‍ത്തന പട്ടികയില്‍ ഇടം നേടിയ മൂലകങ്ങള്‍ക്കുള്ള പേരുകള്‍. ഇതുവരെ നാല് മൂലകങ്ങളും പ്രോട്ടോണുകളുടെ എണ്ണമുപയോഗിച്ചാണ് അറിയപ്പെട്ടിരുന്നത്. യഥാക്രമം 113, 115, 117, 118 എന്നിങ്ങനെയായിരുന്നു പ്രോട്ടോണുകളുടെ എണ്ണം. 2011നുശേഷം ഇതാദ്യമായാണ് പട്ടികയില്‍ പുതിയ മൂലകങ്ങള്‍ ചേര്‍ക്കപ്പെടുന്നത്.

ജപ്പാനിലെ റൈകെന്‍ നിഷിന സെന്റര്‍ ഫോര്‍ ആക്‌സിലറേറ്റര്‍ സയന്‍സിലെ ശാസ്ത്രജ്ഞര്‍ കണ്ടത്തെിയ നിഹോണിയത്തിന് കിട്ടിയത് ജപ്പാന്റെ ജാപ്പനീസ് നാമമാണ്. ദുബ്‌നയിലെ ന്യൂക്‌ളിയര്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്ന സ്ഥലനാമത്തില്‍നിന്നാണ് (മോസ്‌കോ) മോസ്‌കോവിയം ഉണ്ടായത്. യു.എസിലെ ടെന്നസിയില്‍നിന്നാണ് ടെന്നസിന് പേര് ലഭിച്ചത്. യൂറി ഒഗാനേസിയന്‍ എന്ന ആണവശാസ്ത്രജ്ഞന്റെ പേരില്‍നിന്നാണ് ഒഗാനെസന്റെ പിറവി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!