മികച്ച ഇമേജിംഗ് അനുഭവം ഒരുക്കാന്‍ തയാറെടുത്ത് നോക്കിയ, സെയിസ് ലെന്‍സുകള്‍ മടങ്ങിയെത്തും

മികച്ച ഇമേജിംഗ് അനുഭവം ഒരുക്കാന്‍ തയാറെടുത്ത് നോക്കിയ, സെയിസ് ലെന്‍സുകള്‍ മടങ്ങിയെത്തും

സ്മാര്‍ട്ട് ഫോണ്‍ കാലഘട്ടത്തിലെ ഏറ്റവും വലിയ പങ്കാളത്തിങ്ങളിലൊന്ന് മടങ്ങിവരുന്നു. നോക്കിയയുടെ പുതിയഫോണുകളിലെ ക്യാമറകളില്‍ ജര്‍മ്മനിയിലെ സെയിസ് കമ്പനിയുടെ ലെന്‍സുകള്‍ മടങ്ങിയെത്തും.

ക്യാമറയെക്കാള്‍ സ്മാര്‍ട്ട് ഫോണ്‍ ഇഷ്ടപ്പെടുന്ന ആരാധകര്‍ക്കായി മികച്ച ഇമേജിംഗ് അനുഭവം ഒരുക്കാനുള്ള ശ്രമമാണെന്നാണ് കമ്പനികള്‍ പുതിയ കരാറിനെ വിശേഷിപ്പിച്ചത്. ഇരു കമ്പനികളും അടുത്തിടെ ഏര്‍പ്പെടുത്ത ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള കരാര്‍ പ്രകാരം സോഫ്റ്റ് വെയറിലും സേവനത്തിലും ഗുണമേന്മ വര്‍ദ്ധിപ്പിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. ഒപ്റ്റിക്കല്‍ രൂപവും സ്‌ക്രീന്‍ നിലവരാവും മെച്ചപ്പെടുത്തലും കരാറില്‍ ഉള്‍പ്പെടുന്നുണ്ട്.

ബജറ്റ് വിഭാഗത്തില്‍പ്പെട്ട മൂന്നു ഫോണുകള്‍ അടുത്തിടെ നോക്കിയ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരുന്നു. കൂടിയ ഫോണുകളും അധികം വൈകാതെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!