999 രുപയ്ക്ക് നോക്കിയ ഫോണ്‍ വിപണിയിലെത്തി

ഡല്‍ഹി: ചെറിയ വിലയ്ക്ക് ബേസ് മൊബൈല്‍ ഫോണ്‍ ഇറക്കി വിപണി വീണ്ടെടുക്കാന്‍ നോക്കി.  നോക്കിയ 105 എന്ന മോഡല്‍ എച്ച്.എം.ഡി ഗ്ലോബല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. നീല, വെള്ള, കറുപ്പ് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. ഒറ്റ സിംകാര്‍ഡ് ഉപയോഗിക്കുന്ന നോക്കിയ 105 മോഡലിന് 999 രൂപയാണ് വില. ഡ്യുവല്‍ സിം മോഡലിന് 1149 രൂപയാണ് അടിസ്ഥാന വില. രണ്ടു മോഡലുകളും ബുധനാഴ്ച വിപണിയിലെത്തും. ഏതാനും ആഴ്ചയ്ക്കുള്ളില്‍ നോക്കിയ 130 എന്ന പുതിയ മോഡലും കമ്പനി രാജ്യത്ത് അവതരിപ്പിക്കും.

കുറഞ്ഞ വിലയ്ക്കുള്ള ജിയോ ഫോണുകള്‍ ഉടന്‍ വിപണിയിലെത്തുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ വിപണി പിടിക്കാനുള്ള നോക്കിയയുടെ നീക്കം എത്രമാത്രം വിജയം കാണുമെന്ന് വരും ദിവങ്ങളിലേ വ്യക്തമാകൂ.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!