ജീനിനും ജെയിംസിനും ബെര്‍ണാര്‍ഡിനും രസതന്ത്രത്തിനുള്ള നൊബേല്‍

nobel-price-chemistryരസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ജീന്‍-പിയര്‍ സോവേജ്, സര്‍ ജെയിംസ് ഫ്രാസര്‍ സ്റ്റൊഡാര്‍ട്ട്, ബെര്‍ണാര്‍ഡ് എല്‍ ഫെറിങ്ക എന്നിവരാണ് രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം കരസ്ഥാമാക്കിയത്. തന്മാത്ര യന്ത്രങ്ങള്‍ സമന്യയിപ്പിച്ചതിനും രൂപകല്‍പ്പന ചെയ്തതിനുമാണ് നൊബേല്‍ ഇവരെ തേടിയെത്തിയത്. പാരീസില്‍ ജനിച്ച ജീന്‍ സൂപ്പര്‍ മോളികുലാര്‍ കെമിസ്ട്രിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സര്‍ ജെയിംസ് സ്‌കോട്ടിഷ് കെമിസ്റ്റാണ്. നിലവില്‍ ഇദ്ദേഹം യുഎസിലെ വടക്ക് പടിഞ്ഞാറന്‍ സര്‍വ്വകലാശാലയിലെ കെമിസ്ട്രി വിഭാഗത്തിലെ കെമിസ്റ്റാണ്. ബെര്‍ണാര്‍ഡാകട്ടെ സിന്‍തെറ്റിക്ക് ഓര്‍ഗാനിക്ക് കെമിസ്റ്റാണ്. മോളിക്കുലാര്‍ നാനോ ടെക്‌നോളജി, ഹോമോജീനസ് കാറ്റലൈസിസ് എന്നിവയിലാണ് ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!