ഫേസ്ബുക്ക് പേജുകള്‍ ലൈക്ക് ചെയ്യാതെ പോസ്റ്റുകള്‍ വായിക്കാന്‍ ഒരു ആപ്പ്

face-book-appതിരുവനന്തപുരം: ഫേസ് ബുക്ക് പേജുകള്‍ ലൈക്ക് ചെയ്യാതെ അപ്‌ഡേറ്റ്‌സ് അറിയാന്‍ ഒരു മൊബൈല്‍ ആപ്പ്. ഗൂഗില്‍ പ്ലേയില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പിന്റെ ഒരു പേജില്‍ തന്നെ തെരഞ്ഞെടുക്കുന്ന എല്ലാവരുടെയും പോസ്റ്റുകള്‍ കാണാം. തെരഞ്ഞെടുപ്പ് കാലത്തെ സോഷ്യല്‍ മീഡിയാ യുദ്ധം ചൂടോടെ പുതിയ ആപ്പ് ഉപയോഗിച്ച് വായിക്കാം.

www.facepage.mobi , https://play.google.com/store/apps/details?id=co.facepage.page&hl=en

ലിങ്കുകളില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഫേസ്ബുക്കില്‍ ലോഗിന്‍ചെയ്യാതെ തന്നെ സ്ഥിരമായി പിന്തുടരാന്‍ ഉദ്ദേശിക്കുന്നവരുടെ പേജുകള്‍ ആപ്പില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. എന്നാല്‍, പേജുകള്‍ ലൈക്ക് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യണമെങ്കില്‍ ഫേസ് ബുക്കില്‍ ലോഗിന്‍ ചെയ്യണമെന്ന് ആപ്പ് നിര്‍മ്മിച്ച തിരുവനന്തപുരത്തെ മൊബെന്റര്‍ കമ്പനി അധികൃതര്‍ വിശദീകരിച്ചു. പരിഷ്‌കരിച്ച ആപ്പ് കഴിഞ്ഞ ദിവസം മുതല്‍ ഗൂഗിള്‍ പ്ലേയില്‍ ലഭ്യമായി തുടങ്ങി. തെരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തില്‍ ആപ്പിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!