വ്യാഴത്തിലെ ചുഴലിക്കാറ്റിന്റെ അതിശയകരമായ ക്ലോസപ് ചിത്രങ്ങള്‍ പുറത്തുവിട്ട് നാസ

വ്യാഴത്തിലെ ചുഴലിക്കാറ്റിന്റെ അതിശയകരമായ ക്ലോസപ് ചിത്രങ്ങള്‍ പുറത്തുവിട്ട് നാസ

ഭൂമിയെക്കാള്‍ വലുപ്പമുണ്ട് ആ ചുഴലിക്കാറ്റിന്. 5,600 മൈല്‍ മാത്രം അകലെ നിന്ന് നാസയുടെ ജൂനോ പേടകം പകര്‍ത്തിയ ഭീമന്‍ ചുവന്ന പൊട്ടിന്റെ അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ടു.

മധ്യരേഖയില്‍ നിന്നും തെക്ക്മാറി 22 അക്ഷാംശത്തില്‍ സ്ഥിരമായി അപ്രദക്ഷിണ ദിശയില്‍ വീശിയടിക്കുന്നതും ഭൂമിയേക്കാള്‍ വലിപ്പമുള്ളതുമായ ഭീമന്‍ ചുഴലി കൊടുങ്കാറ്റാണിത്. വ്യാഴത്തെ ദൂരദര്‍ശിനിയില്‍ നിരീക്ഷിക്കാന്‍ തുടങ്ങിയ കാലം മുതല്‍ അതവിടെയുണ്ട്.

വ്യാഴത്തെ ധ്രുവപരിക്രമണപഥത്തിലൂടെ സഞ്ചരിച്ച് വിശദമായി പഠിക്കുന്നതിന് നാസ വിക്ഷേിച്ച ജൂനോ പേടകം അതിന്റെ ഏഴാമത്തെ ദൗത്യം പൂര്‍ത്തിയാക്കുന്നതിനിടെ ജൂലൈ 10ന് പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

 

 

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!