സംയുക്ത ചൊവ്വാ പരിവേഷണത്തിന് ഇന്ത്യയ്ക്ക് നാസയുടെ ക്ഷണം

journey_to_marsഡല്‍ഹി: സംയുക്ത ചൊവ്വാ പരിവേഷണത്തിന് ഇന്ത്യയ്ക്ക് നാസയുടെ ക്ഷണം. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയും അമേരിക്കയുടെ നാസയും ഒരുമിച്ച് ചൊവ്വാ പരിവേഷണത്തിന് തയാറാവുകയാണ്.

ഒരു ഇന്ത്യന്‍ ബഹിരാകാശ യാത്രകന്‍ സംയുക്ത ദൗത്യത്തിന്റെ നേതൃസ്ഥാനത്ത് എത്താനുള്ള സാധ്യതകള്‍ തള്ളികളായനാകില്ല. ആദ്യശ്രമത്തില്‍ തന്നെ ചൊവ്വയില്‍ ഉപഗ്രഹത്തെ എത്തിച്ച ഇന്ത്യ, മംഗള്‍യാന്‍ ദൗത്യത്തിലൂടെ ചരിത്രം കുറിച്ചിരുന്നു.

നാസയും ഐ.എസ്.ആര്‍.ഒയും സംയുക്ത ചൊവ്വാ പരിവേഷണ ഗ്രൂപ്പ് രൂപീകരിക്കുമെന്നാണ് സൂചന. ചൊവ്വയിലെ അന്തരീക്ഷ പഠനത്തിന് ഇന്ത്യയുടെ സഹകരണം നല്ലതായിരിക്കുമെന്ന നിഗമനത്തിലാണ് നാസയിലെ ഒരു വലിയ വിഭാഗം വിദഗ്ധര്‍. പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയിലും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!