2000 നോട്ട് സ്‌കാന്‍ ചെയ്താന്‍ മോദിയുടെ പ്രസംഗം കേള്‍ക്കാം, ആപ്പ് വയറലാകുന്നു

modi-speech-mobile-app-2000-noteമുംബൈ: നോട്ട് അസാധുവാക്കലും പുതിയ 2000, 500 നോട്ടുകള്‍ രാജ്യത്ത് ചൂടേറിയ ചര്‍ച്ചയായതിന് പിന്നാലെ ഒരു മൊബെല്‍ ആപ്പും ചര്‍ച്ചയാകുന്നു. നോട്ട് സ്‌കാന്‍ ചെയ്താല്‍ മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ സാധിക്കുന്ന മൊബൈല്‍ ആപ്പാണ് ഗൂഗിള്‍ പ്ലേ സ്‌റ്റോറിലെത്തിയിട്ടുള്ളത്. മോദി കീ നോട്ട് എന്ന ആപ്പ് 11നാണ് അപ്‌ലോഡ് ചെയ്തിട്ടുള്ളത്. ആപ്പ് ഡൗണ്‍ലോഡ് ചെയ്തശേഷം സെക്യൂരിറ്റി ത്രഡ് സ്‌കാന്‍ ചെയ്താല്‍ നവംബര്‍ എട്ടിലെ പ്രസംഗത്തിലെ ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ കാണാം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!